കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴാണോ എക്കിൾ വരുന്നത്? പഴമക്കാർ പറയുന്നതിലും കാര്യമുണ്ടോ?

കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴാണോ എക്കിൾ വരുന്നത്? പഴമക്കാർ പറയുന്നതിലും കാര്യമുണ്ടോ?

Rijisha M.| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (16:50 IST)
എന്തുകൊണ്ടാണ് വരുന്നത്? പലരും പലപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്. വെള്ളം കുടിച്ചാൽ എക്കിൾ മറും എന്നൊക്കെ പറയുന്നവരുണ്ട്. എന്നാലും എക്കിളിന്റെ പിന്നിലെ ശാസ്‌ത്രീയമായുള്ള കാരണം എന്താണെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്‌തവം.

അടിസ്ഥാനപരമായി പറയുകയാണെങ്കിൽ ഉരോദരഭിത്തി ചുരുങ്ങുമ്പോഴാണ് ഒരു മനുഷ്യനിൽ എക്കിൽ വരുന്നത്. അല്ലെങ്കിൽ അടിവയറ്റിൽ നിന്ന് നെഞ്ചുകളെ വേർതിരിക്കുന്ന പേശികളോ എക്കിളിന് കാരണമായേക്കാം. അതുകൊണ്ടാണ് എക്കിൾ ഉണ്ടാകുമ്പോൾ വെള്ളം കുടിക്കണമെന്ന് പഴമക്കാർ പറയുന്നത്.

എന്നാൽ വളരെ അപരിചിതമായ കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടായേക്കാം. എക്കിൾ ഉണ്ടാകുമ്പോൾ ദീർഘനേരം അതായത് രണ്ടോ ഒന്നോ രണ്ടോ മിനിറ്റ് ശ്വാസം എടുക്കാത്തിരുന്നാലും അത് പോകാൻ സാധ്യതയുണ്ട്. ഒന്നും ചെയ്‌തില്ലെങ്കിലും അത് തനിയേ പോകും. പഴമക്കാർ പറയുന്ന പോലെ കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴല്ല എക്കിൾ എന്ന വില്ലൻ വരുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :