മദ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍

ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്

രേണുക വേണു| Last Modified വെള്ളി, 12 ജൂലൈ 2024 (12:15 IST)

വീക്കെന്‍ഡുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അമിതമായ മദ്യപാനം ശരീരത്തിന് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന കാര്യം എല്ലാവരുടേയും ഓര്‍മയില്‍ വേണം. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്.

ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്. ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്‌സ് വിഭവങ്ങള്‍ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാല്‍ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്.

മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങള്‍ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാല്‍ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങള്‍ കഴിച്ചാല്‍ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തും

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തും
ഇന്ന് ആളുകള്‍ സമ്മര്‍ദ്ദത്തിലാണ് അവരുടെ ജീവിതം തള്ളി നീക്കുന്നത്. ചിലഭക്ഷണങ്ങള്‍ക്ക് ...

World Kidney Day 2025: വൃക്ക രോഗങ്ങള്‍ ശരിയായി ...

World Kidney Day 2025: വൃക്ക രോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പലരും ഏറെ വൈകിയാണ് വൃക്ക സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും ...

കരുതിയിരിക്കണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ !

കരുതിയിരിക്കണം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ !
അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?
ശരീരഘടനയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ആ ദിവസത്തിന്റെ ...

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്
അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ ...