പങ്കാളികള്‍ ഇതെല്ലാം ചെയ്യും... പക്ഷേ ഒന്നും സമ്മതിച്ചു തരില്ല; എന്തായിരിക്കും കാരണം ?

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

Relationship , marriage, couple, ഭര്‍ത്താവ്, ഭാര്യ , ബന്ധം
സജിത്ത്| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (16:56 IST)
ഒട്ടുമിക്ക ദമ്പതിമാരും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ അത് സമ്മതിച്ചുതരാന്‍ അവര്‍ ഒരിക്കലും തയ്യാറാകില്ല. അവയില്‍ ചില കാര്യങ്ങള്‍ മനോഹരവും ചിലത് വിചിത്രവുമായിരിക്കും. നിങ്ങൾ പങ്കാളി നടക്കുന്നത് പോലെ നടക്കുകയോ അറിയാത്തരൂപത്തില്‍ അവരുടെ സംസാരം അനുകരിക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഞെട്ടേണ്ട കാര്യമില്ല. പലർക്കും ഇത് സംഭവിക്കുന്നതാണ്. ഇത് മാത്രമല്ല ഒട്ടുമിക്ക ദമ്പതിമാരും ചെയ്യുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

തങ്ങളുടെ ഗർഭസ്ഥശിശുവിന് പേര് ഇടാൻ പല ദമ്പതികളും ആഗ്രഹിക്കാറുണ്ട്. സ്നേഹത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഭാവിയില്‍ ഉണ്ടാകുന്ന സന്താനത്തിനായി പലരും പേരുകൾ കണ്ടു വയ്ക്കുന്ന പതിവുണ്ട്. എങ്കിലും പാർക്കിലോ മറ്റോ ഇരിക്കുന്ന സമയത്ത് കുഞ്ഞിനുള്ള പേരിനെക്കുറിച്ചു സംസാരിക്കാന്‍ അവര്‍ തയ്യാ‍റാകില്ല. എല്ലാ ദമ്പതികളും അവരുടെ ആദ്യഘട്ടത്തിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യും. എങ്കിലും ദുഃഖിച്ചിരിക്കുന്ന മറ്റു ദമ്പതികളെ കാണുന്ന വേളയില്‍, തങ്ങൾ എത്ര മികച്ച ദമ്പതികളാണെന്ന് അവര്‍ സ്വയം സമാധാനിക്കുകയും ചെയ്യും.

ചില ദമ്പതികൾക്ക് മറ്റുള്ളവരുടെ മുന്നിൽ മികച്ച ദമ്പതികൾ എന്നറിയപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. അതിനായി പൊതുസ്ഥലങ്ങളിൽ അവരുടെ ബന്ധം ഗാഢമാണെന്ന് അവർ കാണിച്ചുകൊണ്ടേയിരിക്കും. അതുപോലെ പങ്കാളി അകലെയായിരിക്കുമ്പോൾ അവരുടെ വസ്ത്രത്തിന്റെ ഗന്ധം അനുഭവിക്കാത്തവരുടെ എണ്ണവും കുറവല്ലെന്നതും യാഥാര്‍ത്ഥ്യമാണ്. എല്ലാ ദമ്പതികളും ചിലപ്പോഴെങ്കിലും മോശം മെസ്സേജുകൾ അയയ്ക്കാനും വായിക്കാനും ഇഷ്ട്ടപ്പെടുന്നു. ജീവിതപങ്കാളിയുമായിട്ടാകുമ്പോൾ അത് അത്ര മോശം കാര്യമല്ല എന്നതാണ് ഇതിനുപിന്നില്‍.

ദമ്പതികൾ പരസ്‌പരം വിളിപ്പേരുകൾ നല്‍കാനും ആഗ്രഹിക്കുന്നു. മാത്രമല്ല ആ പേര് പ്രത്യേക സൗണ്ടിൽ വിളിക്കാനും ആഗ്രഹിക്കുന്നു. വാർദ്ധക്യത്തെക്കുറിച്ചും സ്വപ്നം കാണാത്തവരായി ആരും ഉണ്ടായിരിക്കില്ല. മിക്ക ദമ്പതികളും വാർദ്ധക്യത്തിൽ തങ്ങൾ എങ്ങനെയിരിക്കും എന്ന് പരസ്‌പരം പറയാനുണ്ട്. പഴയ ഫോട്ടോകൾ നോക്കി പരസ്പരം സ്നേഹം പ്രകടിപ്പിക്കാനും പല ദമ്പതികളും ഒരിക്കലെങ്കിലും ശ്രമിക്കാറുണ്ടെന്നതും സത്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :