പല്ലുവെളുപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ജൂണ്‍ 2023 (12:58 IST)
പല്ലിന്റെ സൗന്ദര്യം എന്നത് ഒരു വ്യക്തിയുടെ ആകര്‍ഷണത്വം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അമിതമായ മദ്യപാനം, ജങ്ക് ഫുഡ്, പുകവലി എന്നിവ കാരണം പല്ലിന്റെ നിറം മങ്ങുകയോ, അഴുക്ക് പുരളുകയോ ചെയ്യാവുന്നതാണ്‍. ഈ പ്രശ്നം പരിഹരിച്ച് പല്ല് വെളുപ്പിക്കുന്നതിനായി പ്രകൃതിദത്തമായ രീതിയിലും ആധുനിക വൈദ്യശാസ്ത്ര രീതിയിലുമായി പലതരം മാര്‍ഗങ്ങളുമുണ്ട്.

അല്‍പ്പം അപ്പക്കാരപ്പൊടിയില്‍ ടൂത്ത്ബ്രഷ് മുക്കിയശേഷം അതുപയോഗിച്ച് പല്ലുതേക്കുക. പല്ലുകള്‍ നല്ലപോലെ വെളുക്കും. എന്നാല്‍ വളരെ പെട്ടെന്ന് ഫലം ലഭിക്കണമെങ്കില്‍, അപ്പക്കാരത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രജന്‍ പെറോക്സൈഡ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്‍. അതുപോലെ ബ്രഷ് ചെയ്തശേഷം അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുത്ത് ആ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്ക്കുക. ഇത് പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.കൊഴുപ്പേറിയതും വിപണിയില്‍ ലഭിക്കുന്ന ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :