ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നു, മലദ്വാരത്തില്‍ രക്തക്കറ; മൂലക്കുരുവിന് കൃത്യമായ ചികിത്സ വേണം

മലമൂത്ര വിസര്‍ജനത്തിനു ശേഷം മലദ്വാരത്തില്‍ രക്തക്കറ കാണുക

രേണുക വേണു| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (15:19 IST)

പലരും തുറന്നുപറയാന്‍ മടിക്കുന്ന ഒരു അസുഖമാണ് മൂലക്കുരു. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ രോഗത്തിനു കൃത്യമായ ചികിത്സ ലഭിച്ചിരിക്കണം. മൂലക്കുരു രണ്ടു തരമുണ്ട്. ഒന്ന് രക്തം പൊട്ടി ഒലിക്കുന്നതും മറ്റൊന്ന് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നില്‍ക്കുന്നതും. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. മലത്തെ പുറത്തേക്കു തള്ളിക്കളയുന്നതിനു സഹായിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉള്‍ഭാഗത്ത് രണ്ടിഞ്ചോളം ഉള്ളിലായി മൂന്നു മാംസ പേശികളുണ്ട്. വാല്‍വ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്താലേ മലവിസര്‍ജനം കൃത്യമായി നടക്കൂ. വാല്‍വ് പോലുള്ള ഈ മാംസപേശികള്‍ പൊള്ളയ്ക്കുന്നതാണ് മൂലക്കുരുവിന് കാരണം.

അമിതമായ ചൂടാണ് മാംസപേശികള്‍ പൊള്ളയ്ക്കാന്‍ കാരണം. മൂലക്കുരു പാരമ്പര്യമായും വരാം. വീട്ടില്‍ ആര്‍ക്കെങ്കിലും മൂലക്കുരു ഉണ്ടെങ്കില്‍ ഈ രോഗത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍ നിങ്ങളും ചികിത്സ തേടണം. ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്ന കോഴിയിറച്ചി, കോഴിമുട്ട, ബീഫ് എന്നീ ഭക്ഷണ സാധനങ്ങള്‍ മൂലക്കുരു ഉള്ളവര്‍ നിയന്ത്രിക്കണം. റെഡ് മീറ്റ് അമിതമായി കഴിക്കരുത്. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കണം. ഇലക്കറികളും സ്ഥിരമാക്കണം.

മലമൂത്ര വിസര്‍ജനത്തിനു ശേഷം മലദ്വാരത്തില്‍ രക്തക്കറ കാണുക

മലദ്വാരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക

ടോയ്‌ലറ്റില്‍ പോയതിനു ശേഷവും വീണ്ടും മലവിസര്‍ജനം നടത്താനുള്ള തോന്നല്‍ ഉണ്ടാകുക

മലദ്വാരത്തിനു ചുറ്റും വേദന, പിണ്ഡങ്ങള്‍ എന്നിവ കാണപ്പെടുക

ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുക

എന്നിവയെല്ലാം മൂലക്കൂരുവിന്റെ ലക്ഷണങ്ങളാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :