രേണുക വേണു|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (09:48 IST)
പഞ്ചസാരയുടെ അമിതമായ ഉപയോഗം പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കു കാരണമാകുമെന്ന് അറിയാമല്ലോ ! പഞ്ചസാര കൂടുതല്‍ ശരീരത്തിലേക്ക് എത്തുന്നത് ദിവസവും കുടിക്കുന്ന ചായ/കാപ്പി എന്നിവയിലൂടെയാണ്. ദിവസത്തില്‍ മൂന്നും നാലും ഗ്ലാസ് ചായ വരെ കുടിക്കുന്നവര്‍ നമുക്കിടയിലുണ്ട്. പഞ്ചസാര ചേര്‍ത്തുള്ള അമിതമായ ചായ കുടി നിങ്ങളുടെ ശരീരത്തിനു ദോഷം ചെയ്യും.
ചായയില്‍ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവിന് എപ്പോഴും നിയന്ത്രണം വേണം. ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ചായ/കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. ഒരു ഗ്ലാസ് ചായയില്‍ ചേര്‍ക്കാവുന്ന പഞ്ചസാരയുടെ പരമാവധി അളവ് വെറും രണ്ട് ടീ സ്പൂണ്‍ മാത്രമാണ്. ചായ/കാപ്പി എന്നിവ മധുരം ചേര്‍ക്കാതെ കുടിക്കുന്നതാണ് ആരോഗ്യത്തിനു അല്‍പ്പമെങ്കിലും നല്ലത്. അതിരാവിലെ തന്നെ ധാരാളം പഞ്ചസാര അടങ്ങിയ ചായ/കാപ്പി എന്നിവ കുടിച്ചാല്‍ അത് പൊണ്ണത്തടിക്ക് കാരണമാകും. മാത്രമല്ല പല്ലുകളില്‍ കറ, മെറ്റാബോളിസം താറുമാറാകല്‍ എന്നിവയിലേക്കും നയിക്കും.