നിഹാരിക കെ എസ്|
Last Modified വ്യാഴം, 14 നവംബര്‍ 2024 (14:59 IST)
രാവിലെ മലബന്ധ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവർ ധാരാളമുണ്ട്. തിരക്കുപിടിച്ച ജീവിതശൈലിയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.
രാവിലെയുള്ള മലബന്ധത്തെ അകറ്റാന്‍ ചില ഭക്ഷണങ്ങൾക്ക് സാധിക്കും. കുറച്ച് സമയം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ മാറ്റി വെച്ചാൽ നല്ല നാളെ നിങ്ങൾക്ക് പടുത്തുയർത്താം.
മലബന്ധത്തെ അകറ്റാന്‍ പേരുകേട്ട ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഇതിനായി രാവിലെ ഒരു ഗ്ലാസ് പ്രൂണ്‍സ് ജ്യൂസ് കുടിക്കാം.
നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
നാരുകള്‍ അടങ്ങിയ ബീന്‍സും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.