ടെന്‍ഷന്‍ കൂടുതല്‍ ഉള്ളവരുടെ കണ്ണിനുചുറ്റും കറുപ്പ്!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (18:54 IST)
ഒരു വ്യക്തിക്ക് സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ അത് അയാളുടെ സാധാരണ ജീവിതത്തെ തന്നെ തകിടം മറിക്കുന്നു. അത് പല രീതിയിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍. ഒരാള്‍ സ്‌ട്രെസ്സ് അനുഭവിക്കുകയാണെങ്കില്‍ അയാളുടെ ചര്‍മ്മത്തില്‍ അത് വിപരീതമായ രീതിയില്‍ പ്രതിഫലിക്കാറുണ്ട്. അത്തരം വ്യക്തികള്‍ക്ക് മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാക്കാറുണ്ട്. അത്‌പോലെ തന്നെ ഇവരുടെ ചര്‍മ്മം കൂടുതല്‍ വരണ്ടതായിരിക്കും. പൊതുവെ കണ്ണിനു ചുറ്റും കറുപ്പ് കാണപ്പെടുന്നത് സ്‌ട്രെസ്സ് അനുഭവിക്കുന്ന വ്യക്തികളിലാണ്.

കൂടാതെ ഉറക്കക്കുറവുള്ളവരിലും കണ്ണിന് ചുറ്റും കറുപ്പ് കാണപ്പെടാറുണ്ട്. ജീവിതത്തില്‍ ധാരാളം സ്‌ട്രെസ്സ് അനുഭവിക്കുന്നവരുടെ ചര്‍മ്മത്തില്‍ നേരത്തെ തന്നെ ചുളിവുകള്‍ രൂപപ്പെടുന്നു. ഇത് നേരത്തെ തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മം വരണ്ട് പോകുന്നതു കൊണ്ട് തന്നെ എക്‌സിമ, റോസേഷ്യ തുടങ്ങിയ ചര്‍മ്മരോഗങ്ങളുണ്ടാകാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :