വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല

ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും

രേണുക വേണു| Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (16:54 IST)

Sucking Stomach Side Effects: സുഹൃത്തുക്കള്‍ക്കൊപ്പമോ ഒറ്റയ്ക്കോ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ നമ്മെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍. ഫോട്ടോയില്‍ കുടവയര്‍ കാണാതിരിക്കാന്‍ പലരും വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കും. ഫോട്ടോ എടുക്കുമ്പോള്‍ മാത്രമല്ല ആളുകള്‍ക്ക് ഇടയില്‍ നില്‍ക്കുമ്പോള്‍ പോലും ഇങ്ങനെ ചെയ്യുന്നവരാണ് പലരും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ലെന്ന് മനസിലാക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്ന് മനസിലാക്കുക.

ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍ക്കാന്‍ കാരണമാകും. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ശരീരത്തിന്റെ ആകെ ബാലന്‍സിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം പുറംവേദന, നടുവേദന എന്നിവ ഉണ്ടാകുന്നു. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തെ പോലും പ്രതികൂലമായി ബാധിക്കും. വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുമ്പോള്‍ നാം ശ്വാസമെടുക്കുന്നതും പുറത്തേക്ക് വിടുന്നതും നിയന്ത്രിക്കപ്പെടുന്നു. ഇക്കാരണത്താല്‍ ശ്വാസോച്ഛാസത്തിന്റെ കാര്യക്ഷമത കുറയുന്നു. ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു.

മോശം ശരീര അംഗവിന്യാസത്തിനും വയര്‍ വലിക്കല്‍ കാരണമാകുന്നു. ചിലപ്പോള്‍ നിങ്ങളുടെ ദഹന വ്യവസ്ഥയേയും ഇത് താളം തെറ്റിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ ...

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ പാരന്റിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം
രക്ഷാകര്‍തൃത്വം ഒരു വലിയ ഉത്തരവാദിത്തമാണ്.

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ആഹാ... എന്താ ടേസ്റ്റ്!  മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം
ലളിതമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫലപ്രദമായി ചിലന്തിവലകള്‍ നീക്കം ...

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?
ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...