സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 8 ഏപ്രില്‍ 2023 (13:45 IST)
അള്‍സര്‍ സാധാരണ ജീവിതത്തെ അലോസരപ്പെടുത്തുന്ന രോഗമാണ്. എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും അള്‍സറിന് കാരണമാകില്ലെന്നാണ് ചിലരുടെ വിശ്വാസം. അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്. ഇതുണ്ടായിക്കഴിഞ്ഞാല്‍ എരിവുള്ള ഭക്ഷണങ്ങളും സമ്മര്‍ദ്ദവും രോഗത്തെ വഷളാക്കും. ചിലമരുന്നുകളുടെ ഉപയോഗം കൊണ്ടും അള്‍സര്‍ ഉണ്ടാകാം.
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകള്‍ ഉണ്ടാകുന്നതിനായി സപ്ലിമെന്റുകളും ആവശ്യമാണ്. അച്ചാര്‍, പഴങ്കഞ്ഞി, തൈര് തുടങ്ങിയ ഫെര്‍മന്റായ ഭക്ഷണങ്ങളിലും നല്ല ബാക്ടീരിയകള്‍ ഉണ്ട്.