സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 മെയ് 2024 (11:14 IST)
ഭക്ഷണത്തിന്റെ രുചികൂട്ടുന്നതില്‍ എരിവിന് നല്ലപങ്കുണ്ടെന്നറിയാം. പക്ഷെ അത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പുക്കുമെന്നുപറഞ്ഞാല്‍ പലരും നെറ്റി ചുളിക്കും. എന്നാല്‍ ഇത് ശരിയാണ്. നമ്മള്‍ ചിന്തിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ എരിവുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തിനുവേണ്ടി ചെയ്യുന്നുണ്ട്. കലോറി കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എരിവുള്ള ഭക്ഷണങ്ങളില്‍ ഉള്ള കാപ്‌സാസിന്‍ ചൂട് അറിയാനുള്ള വായിലെ മുകുളങ്ങളെ സജീവമാക്കുന്നു. വേഗത്തില്‍ ശരീരം വിയര്‍ക്കുന്നതിനും കത്തുന്ന അനുഭവം ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത് മെറ്റബോളിസം വേഗത്തില്‍ കൂട്ടും. എരിവുള്ള ഭക്ഷണം വിശപ്പും കുറയ്ക്കുന്നു. വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭവവും ഉണ്ടാക്കുന്നു.
കാപ്‌സെസിന്‍ കലോറി കത്തിക്കാന്‍ മാത്രമല്ല കൊഴുപ്പിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ലിപോളിസിസ് എന്നറിയപ്പെടുന്നു. കാപ്‌സെസിന്‍ തെര്‍മോജെനിസിസ് കൂട്ടുന്നു. ഇത് ശരീരം പെട്ടെന്ന് ചൂടാകുന്നതിന് കാരണമാകും. മെറ്റബോളിസം കൂട്ടി കൂടുതല്‍ കലോറി കത്തിക്കുന്നു.