രേണുക വേണു|
Last Modified ശനി, 29 ഏപ്രില്‍ 2023 (14:49 IST)
മറ്റുള്ളവരുടെ ഉറക്കത്തെ കൂടി താളം തെറ്റിക്കുന്നതാണ് കൂര്‍ക്കംവലി. ഉറക്കത്തിലെ ശബ്ദകോലാഹലമായി മാത്രം കൂര്‍ക്കംവലിയെ കാണരുത്. പല അസുഖങ്ങളുടെയും മുന്നറിയിപ്പ് കൂടിയാണ് കൂര്‍ക്കംവലി. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൂര്‍ക്കംവലി ഒഴിവാക്കാം.
പൊണ്ണത്തടിയും കുടവയറുമാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാല്‍ ക്രമേണ കൂര്‍ക്കംവലിയും കുറയും.
കൂര്‍ക്കംവലി ഉള്ളവര്‍ മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്.
തല കൂടുതല്‍ ഉയര്‍ത്തിവയ്ക്കുന്നതും കൂര്‍ക്കംവലിക്ക് കാരണമാകും. തല അധികം ഉയരാത്ത തരത്തില്‍ തലയിണ ക്രമീകരിക്കുക.
കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അതും വളരെ മിതമായി.
കിടക്കുന്നതിനു മുന്‍പ് മദ്യം, ചായ, കാപ്പി എന്നിവ കുടിയ്ക്കരുത്
കൃത്യമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയും പേശികളുടെ ദൃഢതയും വര്‍ധിപ്പിക്കും.
തൊണ്ടയിലെയും മൂക്കിലെയും ഘടനാപരമായ തകരാറുകള്‍ ചികിത്സിച്ചു മാറ്റണം