സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 നവംബര്‍ 2024 (12:28 IST)
പലരും പറഞ്ഞു കേള്‍ക്കുന്നതാണ് എനിക്ക് എപ്പോഴും കിടന്നുറങ്ങാന്‍ തോന്നുന്നുണ്ട് എന്ന്. ഇത് അവരുടെ തോന്നല്‍ മാത്രമല്ല അവര്‍ക്ക് അങ്ങനെ ഉറങ്ങാനുള്ള ക്ഷീണവും ഉണ്ടാകും. രാത്രിയില്‍ മുഴുവന്‍ സമയവും കൃത്യമായി ഉറങ്ങിയാല്‍ പോലും പലര്‍ക്കും പകലും വീണ്ടും കിടന്നുറങ്ങാനുള്ള ക്ഷീണവും അലസതയും ആയിരിക്കും. ഇത് അവരുടെ നിത്യജീവിതത്തെ തന്നെ ദോഷകരമായി ബാധിക്കും. ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതിന് പ്രധാന കാരണം സ്ട്രസ്സ് തന്നെയാണ്. അമിതമായി മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ സ്ട്രസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉല്പാദനം കൂടുകയും ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കുകയും ചെയ്യുന്നു. തത്ഫലമായി ക്ഷീണവും തളര്‍ച്ചയും ഒക്കെ ഉണ്ടാവും. മറ്റൊന്ന് അയണിന്റെ കുറവാണ്. ശരീരത്തില്‍ അയണിന്റെ അളവ് കുറയുമ്പോള്‍ ഇത് ശരിയായ ഓക്‌സിജന്‍ സംവഹനത്തെ തടസ്സപ്പെടുത്തുന്നു.
അതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയും എപ്പോഴും ഉറങ്ങണം എന്ന് തോന്നലും ഉണ്ടാകും. മറ്റൊരു കാരണം ശരിയായി വെള്ളം കുടിക്കാത്തതാണ്. ശരീരത്തിന് ആവശ്യമായ ജലം ലഭിച്ചില്ലെങ്കില്‍ അത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതുകൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ ഫലമായും ഇത്തരത്തില്‍ ക്ഷീണവും തളര്‍ച്ചയും ഉറക്കവും ഉണ്ടാവും. ശരിയായ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.