ചര്‍മത്തിലെ പ്രശ്‌നങ്ങള്‍ വിട്ടുമാറുന്നില്ലെ, ചായ കുടി നിര്‍ത്തണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (06:41 IST)
ഇന്ത്യക്കാരുടെ ഇഷ്ടപാനിയമാണ് ചായ. ചായക്ക് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ കുടിക്കുന്നത് നല്ലതല്ല. കൂടുതല്‍ ചായ കുടിക്കുന്നത് സ്‌കിന്‍ കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ക്രോണിക് സ്‌കിന്‍ രോഗങ്ങളും ഉണ്ടാകും. മറ്റൊന്ന് അലര്‍ജിയാണ്. ചായകുടി ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനും തൊലിപ്പുറത്ത് ചുവന്ന് തടിക്കുന്നതിനും കാരണമാകും. ചായകുടി നിങ്ങളെ പ്രായക്കൂടുതലുള്ളവരാക്കി മാറ്റും. കൂടാതെ ഹോര്‍മോണ്‍ അസന്തലിതാവസ്ഥയ്ക്കും കാരണമാകും.

ദിവസത്തില്‍ അഞ്ചും ആറും തവണ ചായ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും. കൂടാതെഅമിതമായ ചായ കുടി ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :