ചെവിക്കുള്ളില്‍ വിരല്‍ ഇടാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ചെവിക്കുള്ളില്‍ വിരല്‍ ഇടുമ്പോള്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്

Jamming Finger in ears, Health News, Ear Cleaning
രേണുക വേണു| Last Modified വെള്ളി, 5 ജനുവരി 2024 (16:18 IST)
Jamming Finger in ears

നാം അശ്രദ്ധയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അവസാനം വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. അങ്ങനെയൊന്നാണ് ചെവിക്കുള്ളില്‍ വിരല്‍ ഇടുന്നത്. ചെവിയില്‍ ചൊറിച്ചിലോ അസ്വസ്ഥതയോ തോന്നുമ്പോള്‍ ഉടന്‍ വിരല്‍ ഇട്ടു നോക്കുന്നവരാണ് നാം. ഇതൊരിക്കലും നല്ലതല്ല, മാത്രമല്ല ചെവിക്ക് ദോഷവുമാണ്.

ചെവിക്കുള്ളില്‍ വിരല്‍ ഇടുമ്പോള്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ വിരലുകളിലും നഖങ്ങളിലുമായുള്ള സൂക്ഷ്മാണുക്കള്‍ ഇതുവഴി ചെവിയിലേക്ക് കയറുന്നു. ചെവിക്കുള്ളില്‍ വിരലിട്ട് ചൊറിയുമ്പോള്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. ചെവി വളരെ മൃദുവായ ശരീരഭാഗമാണ്. വിരല്‍ അകത്തു കയറ്റി ശക്തമായി ഇളക്കുമ്പോള്‍ അത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുന്നു. ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :