40തിനുശേഷം ലൈംഗികത കൂടുതല്‍ ആസ്വദിക്കാനുള്ള ചില കുറുക്കുവഴികള്‍

40തിനുശേഷം ലൈംഗികതയില്‍ കുതിച്ചു ചാട്ടമോ ?; കുറുക്കുവഴികള്‍ പലതുണ്ട്

sex life , marriage , family , home , sex , ലൈംഗികത , കുടുംബജീവിതം , സെക്‍സ് , ഭാര്യ , കഥ , ബെഡ് റൂം ,
jibin| Last Updated: തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (17:17 IST)
കുടുംബജീവിതത്തിലെ ഒരു പ്രധാന ഏടാണ് ലൈംഗികത. സന്തോഷകരമായ ലൈംഗികതയ്‌ക്ക് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യത കൂടുതലാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ല ഐക്യമുണ്ടെങ്കില്‍ മാത്രമെ സ്‌നേഹം നിറഞ്ഞ കുടുംബജീവിതം സാധ്യമാകു.

കുട്ടികളും മരുമക്കളും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ മിക്ക ദമ്പതികളും
ലൈംഗികതയോട് വിമുഖത കാട്ടുന്നത് പതിവാണ്. നാല്‍പ്പത് വയസിന് ശേഷം കുറഞ്ഞുവരുകയും അമ്പതിനോട് അടുക്കുന്നതോടെ ഇല്ലാതാകുന്നതും പതിവാണ്.

ദമ്പതികള്‍ ലൈംഗികമായ ഒത്തുചേരലിനുള്ള അവസരങ്ങൾ 40തിന് ശേഷം ഒഴിവാക്കുകയാണ്. രണ്ടു മുറികളിലെ താമസവും, മരുമക്കള്‍ക്കൊപ്പമുള്ള സഹവാസവും ലൈംഗികതയില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഇരുവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍
അമ്പതു കഴിഞ്ഞാല്‍ കൃത്യമായ പ്ലാനിങ്ങോടെ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ സാധിക്കും.

ലൈംഗികതയ്‌ക്ക് മുൻകൈയെടുക്കേണ്ടത് താൻ തന്നെയാണെന്ന് രണ്ടുപേരും കരുതണം. അറുപതിലെത്തുന്നതോടെ ലൈംഗികജീവിതത്തിന്റെ സജീവത നിലനിർത്താൻ മനഃപൂർവമായ ശ്രമം വേണ്ടിവരും. ബന്ധപ്പെടുന്ന ദിവസങ്ങൾ കലണ്ടറിൽ അടയാളപ്പെടുത്തുകയും അടുത്തത് ആസൂത്രണം ചെയ്യുകയും ആവാം. പരാതികളും ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ പരസ്‌പരം സംസാരിച്ച് അവ പരിഹരിക്കുകയും ചെയ്‌താല്‍ ലൈംഗിക ജീവിതം തുടരാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :