ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് 10 ടിപ്പുകള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (19:54 IST)
ജീവിതത്തില്‍ ലൈംഗികതയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. ഇക്കാര്യത്തില്‍ പലരും ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകില്ല. പ്രധാനമായും വേണ്ടത് പങ്കാളിയുമായുള്ള തുറന്ന കമ്യൂണിക്കേഷനാണ്. ഇതിലൂടെ പല ധാരണകളും ലഭിക്കും. ഇഷാടിനിഷ്ടങ്ങളും പരിധികളും മനസിലാക്കാം. കൂടാതെ ലൈംഗിക രോഗങ്ങളെ കുറിച്ചും അവബോധം ഉണ്ടായിരിക്കണം. ഇതിനായി ഇടവിട്ട് എസ്ടി ഐ അഥവാ സെക്ഷ്വല്‍ ട്രാന്‍സ്മിറ്റഡ് ഇന്‍ഫക്ഷന്‍സ് ടെസ്റ്റ് ചെയ്യണം. ഇതിലൂടെ രോഗം നിര്‍ണയം നടത്തി വേഗത്തില്‍ ചികിത്സ ആരംഭിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗിക സുരക്ഷിതത്വം പാലിക്കുകയെന്നതാണ്. ഇതിനായി കോണ്ടമോ മറ്റുനിരോധ മാര്‍ഗങ്ങളോ ഉപയോഗിക്കാം.

മികച്ച ജീവിത ശൈലി നിങ്ങളുടെ ലൈംഗികാരോഗ്യത്തെയും മെച്ചപ്പെടുത്തും. ഇതിനായി പതിവായി വ്യായാമം ചെയ്യാം. സമ്മര്‍ദ്ദം ലഘൂകരിക്കാം. ശരിയായ ഡയറ്റ് പിന്തുടരാം. മറ്റൊരു പ്രധാന കാര്യം മാനസികാരോഗ്യമാണ്. മാനസിക പ്രശ്‌നങ്ങളായ ഉത്കണ്ഠ, വിഷാദം എന്നിവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ താറുമാറാക്കും. മറ്റൊന്ന് ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ്. കൂടാതെ ലഹി വര്‍ജിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :