അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 മെയ് 2024 (13:25 IST)
അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ഭക്ഷണ കാര്യങ്ങളെ സംബന്ധിച്ച് രണ്ടാമതിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മോശം ഡയറ്റുമൂലം ലോകത്ത് വര്‍ഷം തോറും എട്ടുലക്ഷം പേര്‍ മരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ രണ്ടുലക്ഷം പേര്‍ ഉയര്‍ന്ന തരത്തില്‍ സോഡിയം ഉപയോഗിക്കുന്നതിലൂടെയാണ് മരണപ്പെടുന്നതെന്നും പറയുന്നു.സോഡിയത്തിന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഇത് കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

ഏകദേശം പേരും ഉപ്പുകഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചിന്തിക്കാറില്ല. പക്ഷെ മില്യണ്‍ കണക്കിന് ആളുകളാണ് വര്‍ഷങ്ങള്‍ തോറും ഹൃദയാഘാതം, സ്‌ട്രോക്ക്, കിഡ്‌നി രോഗം എന്നിവ മൂലം മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുമാത്രമല്ല, അമിതവണ്ണം, ഫാറ്റിലിവര്‍, വയര്‍ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നീ രോഗങ്ങളും ഉയര്‍ന്ന അളവിലുള്ള സോഡിയത്തിന്റെ ഉപയോഗം മൂലം വരുന്നു. ഉപ്പിലെ പ്രധാന സാനിധ്യമാണ് സോഡിയം. ബേക്കറി സാധനങ്ങള്‍, പാലുല്‍പന്നങ്ങള്‍, സംസ്‌കരിച്ച മാംസം എന്നിവയിലൊക്കെ സോഡിയം ചേര്‍ക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :