സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 നവംബര്‍ 2024 (15:52 IST)
വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെയാണ്. വര്‍ഷംതോറും മില്യണ്‍ കണക്കിന് ആളുകളാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇരയാകുന്നത്. ഇതിനു പിന്നിലെ പ്രധാനകാരണം സാല്‍മൊണല്ല ബാക്ടീരിയയാണ്. പച്ച മുട്ടയിലും നന്നായി വേവിക്കാത്ത മാംസത്തിലും പച്ചക്കറിയിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഇവ കാണാറുണ്ട്. ഇത് കുഴലില്‍ ഗുരുതരമായ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാവര്‍ഷവും 600 മില്യന്‍ ആളുകള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം അസുഖബാധിതരാകുന്നുവെന്നാണ്.
ഇതില്‍ തന്നെ 4.2 ലക്ഷം പേര്‍ക്ക് ജീവനും നഷ്ടപ്പെടുന്നു. പ്രധാന കാരണക്കാരന്‍ സാല്‍മൊണല്ല ബാക്ടീരിയയാണ്. ഇവയുടെ ഇന്ഫെക്ഷന് മൂലം കുടലുകള്‍ക്ക് പോഷകാഹാരങ്ങള്‍ ആഗീകരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും പോഷക കുറവ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഭക്ഷ്യവിഷബാധ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.