വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ഒരു നിമിഷം ഒന്നു ശ്രദ്ധിക്കൂ !

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്

Relationship , Couple , Wedding , Marriage, Lover, Friends , വിവാഹം, പങ്കാളി, സൗഹൃദം , ബന്ധം ,  ദാമ്പത്യം
സജിത്ത്| Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (14:45 IST)
വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ ഒരു പുതിയ തുടക്കമെന്നതിനേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. ഒരു സൗഹൃദ ബന്ധം കൂടിയാണ് വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പ് രണ്ടു പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതിനാല്‍ തന്നെ വിവാഹമോചനങ്ങള്‍ കൂടിവരുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം.

വിവാഹിതരാകുന്നതിനു മുമ്പ് ഏതൊരാളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം...

* ആരെയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് ?

വിവാഹത്തിന് മുന്‍പ് നിങ്ങളുടെ പങ്കാളിയെ അടുത്തറിയുന്നത് വിജയകരമായ ഒരു ദാമ്പത്യത്തിന്റെ അടിത്തറയാണ്. പങ്കാളിയുടെ സ്വഭാവം, ശാരീരികവും മാനസികവുമായ ആരോഗ്യം, രോഗങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ദാമ്പത്യബന്ധം നീണ്ടുനില്‍ക്കുന്നതിന് സഹായകമാകും.

* വിവാഹം കഴിക്കാന്‍ നിങ്ങള്‍ മാനസികമായി തയ്യാറെടുത്തോ ?

വിവാഹത്തിന് മുന്‍പ് തീരുമാനം എടുക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണിത്. പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി വിവാഹമെന്ന പുതിയ ഒരു തുടക്കത്തിലേക്ക് ചുവട് വയ്ക്കാന്‍ നമ്മള്‍ മാനസികമായി തായ്യാറെടുക്കേണ്ടതുണ്ട്.

* ധനികനായ ആണ്‍കുട്ടിയെ വിവാഹം ചെയ്യുമ്പോള്‍

പണം ഒരു പരിധി വരെ ജീവിതത്തിന് സുരക്ഷ നല്‍കുമെന്നു സ്ത്രീ കരുതുന്നു. ജീവിതം മുഴുവന്‍ പണം സമ്പാദിയ്ക്കാന്‍ ഓടാതെ തനിക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ ഒരാള്‍ എന്ന ചിന്ത അവര്‍ക്കുണ്ടാകും. സുഖവും സൗകര്യളുമെല്ലാം സ്ത്രീയാഗ്രഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് പുരുഷന്മാര്‍ താരതമ്യേന സാമ്പത്തികം കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്യുന്നത് ഉചിതമാണ്.

* നല്ല മരുമകളാകുക

ഭര്‍ത്താവിന്റെ മാതാപിതാക്കളോട്‌ സ്‌നേഹവും അനുസരണയും വിധേയത്വവും കാണിയ്‌ക്കണം. അവരെ നല്ല രീതിയില്‍ സംരക്ഷിയ്‌ക്കണം. വീട്ടിലെ ജോലികള്‍ നന്നായി ചെയ്യുന്ന മരുമക്കളെ അമ്മമാര്‍ക്ക് എന്നും ഇഷ്ടമാണ്. അവര്‍ വീട്ടില്‍ പുതിയ ആളായതിനാല്‍ എല്ലാ ചുമതലകളും ഏറ്റെടുക്കുകയും മടുപ്പ് കാണിക്കാതെ ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

* ഒന്നിച്ച് ഭക്ഷണം കഴിയ്ക്കുക

വിവാഹ ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ബന്ധം ദൃഢമാകാന്‍ സഹായിക്കും. എപ്പോഴും കഴിഞ്ഞില്ലെങ്കിലും ഇടയ്ക്കിടക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ഏതൊരു ബന്ധത്തേയും മികച്ചതാക്കും. ഒരുമിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.

* വിവാഹം കഴിഞ്ഞുള്ള സൌഹൃദം

ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പലരും സുഹൃത്തുക്കളെ കൂടുതലായി ആശ്രയിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും വഴക്കിന് ആക്കം കൂട്ടും. സുഹൃത്തുക്കളോട് ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ മുന്നില്‍ വെച്ച് തന്നെ സംസാരിക്കുക. തങ്ങളുടെ സുഹൃത്തിനെ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വേനല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം; 97 ...

വേനല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം; 97 ശതമാനം മരണ നിരക്കുള്ള ഈ രോഗത്തിനെതിരെ ജാഗ്രത പാലിക്കൂ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ...

രാത്രി പഴം കഴിച്ചിട്ട് കിടക്കരുത്, ഇക്കാര്യങ്ങള്‍ ...

രാത്രി പഴം കഴിച്ചിട്ട് കിടക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തോന്നുന്ന സമയത്താണ് പലരും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത്.

Rock Salt: പൊടിയുപ്പിനേക്കാള്‍ കേമന്‍; കല്ലുപ്പ് ...

Rock Salt: പൊടിയുപ്പിനേക്കാള്‍ കേമന്‍; കല്ലുപ്പ് ഉപയോഗിക്കണമെന്ന് പറയാന്‍ കാരണം
Rock Salt Health benefits: കല്ലുപ്പ് വളരെ ചെറിയ തോതില്‍ മാത്രം പ്രൊസസ് ചെയ്തതാണ്

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!
നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.