സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (15:27 IST)
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും. ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് മസിലുകള്‍ ശോഷിച്ച് പോകുന്നത്. പേഷികളുടെ ബലം നഷ്ടപ്പെടുകയും ചെയ്യും. ഇത് പ്രോട്ടീന്റെ കുറവ് കാണിക്കുന്നു. മറ്റൊന്ന് മുടി കൊഴിച്ചിലാണ്. മുടിയുടെ ആകൃതിയിലും വ്യത്യാസം വരും. മുടിയുടെ കട്ടി കുറയുകയും വരളുകയും ചെയ്യും.
മറ്റൊന്ന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. പ്രധാനമായും വരള്‍ച്ചയാണ്. പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്റ്റികത കുറയുന്നു. ചര്‍മത്തില്‍ കറുത്ത പാടുകള്‍ വരുന്നു. മറ്റൊന്ന് കടുത്ത ക്ഷിണവും പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവില്ലായ്മയുമാണ്. ഇതിന് കാരണം പ്രോട്ടീനാണ് ശരീരത്തിന് ഉര്‍ജം നല്‍കുന്നതെന്നതാണ്.