സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (08:50 IST)
ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഏറ്റവും വലിയ വിനയായി തീരുന്നത്. ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അത് വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.
നാരങ്ങയുടെ നീര് കഴിക്കുന്നതും ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായിക്കും. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും ഈ പ്രശ്‌നത്തെ ഇല്ലാതാക്കും.