ഗര്‍ഭിണികളില്‍ മുടികൊഴിച്ചില്‍ കൂടുന്നതിന്റെ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:38 IST)
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ കാരണം ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീകളില്‍ മുടികൊഴിച്ചില്‍ കൂടുതല്‍ അനുഭവപ്പെടുന്ന കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. പ്രസവം കഴിഞ്ഞ് മൂന്നാം മാസം മുതലാണ് പൊതുവേ മുടികൊഴിച്ചില്‍ തുടങ്ങാറുള്ളത്. ഇതിന് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യതിയാനമാണ്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവശേഷവും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഗര്‍ഭാവസ്ഥയിലെയും പ്രസവശേഷവുമുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നു.

ഒരു പരിധിവരെ ഭക്ഷണക്രമീകരണത്തിലൂടെ ഈ മുടികൊഴിച്ചില്‍ നിയന്ത്രണവിധേയമാക്കാം എങ്കിലും ചിലതൊന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഈ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഹെയര്‍ പ്രോഡക്‌സുകളും മുടികൊഴിച്ചിലിന് കാരണമായേക്കാം. അതുകൊണ്ട് ഇത്തരം പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :