പാസ്സീവ് യൂത്തനേസ്യ: മരണം മറ്റൊരാള്‍ തീരുമാനിക്കുമ്പോള്‍

നിയമം ജീവച്ഛവങ്ങളോട് കാരുണ്യം കാണിക്കുമ്പോള്‍; പാസ്സീവ് യൂത്തനേസ്യ അഥവാ നിഷ്‌ക്രിയ ദയാവധം

priyanka| Last Modified ശനി, 20 ഓഗസ്റ്റ് 2016 (15:45 IST)
അഥവാ നിഷ്‌ക്രിയ ദയാവധം ഇന്ത്യക്കാരെ ഓര്‍മിപ്പിക്കുന്നത് മരണത്തിനും ജീവിതത്തിനും ഇടയില്‍ 42 വര്‍ഷം പോരടിച്ച അരുണാ ഷാന്‍ബാഗിനെ ആയിരിക്കും. മുംബൈയില്‍ നഴ്‌സായിരുന്ന അരുണാ ഷാന്‍ബാഗിനെ 1973 നവംബര്‍ 27ന് ഒരു ചെയിന്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നില്‍ക്കുകയും അരുണ കോമയിലാവുകയും ചെയ്തു. ജീവച്ഛവമായ അരുണയെ കുഴല്‍ വഴി ആഹാരവും മരുന്നു നല്‍കി അന്നു മുതല്‍ ചികിത്സിച്ചു. പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തക അരുണയുടെ നില അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സുപ്രിം കോടതിയെ സമീപിച്ചു. ഇന്ത്യയില്‍ ദയാവധം നിയമ വിരുദ്ധമായതിനാല്‍ 2011 മാര്‍ച്ച് 7ന് ആ അപേക്ഷ കോടതി തള്ളി.

നല്ല മരണം എന്ന് അര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് യൂത്തനീസ്യ എന്ന പദമുണ്ടായത്. ദയാവധം അഥവാ വേദനയില്ലാ മരണം പല തരത്തിലാണ് കണക്കാക്കപ്പെടുന്നത്. വൈദ്യസഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ജീവച്ഛവമായ വ്യക്തിക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ സഹായങ്ങള്‍ നിര്‍ത്തലാക്കി മരണം അനുവധിക്കുന്നതാണ് പാസ്സീവ് യൂത്തനേസിയ. അരുണ ഷാന്‍ബാഗിന് വേണ്ടി സമര്‍പ്പിച്ച ദയാവധ ഹര്‍ജിയിലും ആവശ്യപ്പെട്ടത് ഇതേ മരണം തന്നെയായിരുന്നു.

ഒരു ജീവന്‍ അവസാനിപ്പിക്കണമെന്ന മനപ്പൂര്‍വ്വ ഉദ്ദേശ്യത്തോടെ ഉള്ള ഇടപെടലാണ് ആയാണ് ബ്രിട്ടീഷ് നൈതിക വൈദ്യ സമിതി ദയാവധത്തെ നിര്‍വചിച്ചിരിക്കുന്നത്. ശരീരാഘാതം മസ്തിഷ്‌കാഘാതം എന്നിവ മൂലം ഉണരാത്ത ദീര്‍ഘ- അബോധാവസ്ഥ(കോമ)യില്‍ നിന്ന് തിരിച്ചുവരാത്ത നിലയിലുള്ളവരെയോ, മരണം മാത്രം എന്ന നിലയിലോ അസുഖം ഭേദമാകാന്‍ യാതൊരു സാധ്യതയും ഇല്ലാത്തവരെയോ അതികഠിന വേദനയുള്ളവരെയോ വേദനയില്ലാത്ത രീതിയില്‍ വധിക്കുന്നതിനെയാണ് ദയാവധം എന്ന് അര്‍ത്ഥമാക്കുന്നത്.

സ്വമേധയാ, സ്വമേധമല്ലാതെ, സകര്‍മ്മകമായി, നിഷ്‌ക്രിയമായി എന്നിങ്ങനെ നാല് തരത്തില്‍ ദയാവധത്തെ തരം തിരിച്ചിരിക്കുന്നു. സകര്‍മക ദയാവധം കുറ്റകരമായ നരഹത്യയായിട്ടാണ് എല്ലാ രാജ്യങ്ങളും കണക്കാക്കുന്നത്. എന്നാല്‍ നിഷ്‌ക്രിയ ദയാവധം പല രാജ്യങ്ങളും കണക്കാക്കപ്പെടുന്നത്. അനുവദനീയമായ ദയാവധം നിഷ്‌ക്രിയമായ(പാസീവ്) യൂത്തനേയ്‌സ്യയാണ്. അതായത് ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ചികിത്സകള്‍, ഭക്ഷണം എന്നില കൊടുക്കുന്നത് നിര്‍ത്തുക. ഇന്ത്യയില്‍ ദയാവധം സംബന്ധിച്ച് യാതൊരുവിധ നിയമവും നിലവിലില്ല.

വേദനയില്‍ നിന്നും രക്ഷ നേടുന്നതിനുള്ള അവസാന മാര്‍ഗ്ഗമെന്ന നിലയ്ക്ക് മരണം ആഗ്രഹിക്കുന്ന രോഗിയെ അതിനു സഹായിക്കുക എന്നത് ഡോക്ടറുടെ ഉത്തരവാദിത്തമായി ദയാവധത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. എന്തെല്ലാം വ്യാഖ്യാനങ്ങള്‍ നല്‍കിയാലും, ഏതെല്ലാം സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാലും യുത്തനേയ്‌സ്യ ഒരു 'നരഹത്യ' തന്നെയാണ് എന്നാണ് ഇന്ത്യന്‍ നിലപാട്. സ്വകാര്യതയ്ക്കുള്ള അവകാശമാണ് ഒരു രോഗിക്ക് ജീവന്‍ രക്ഷാ ചികിത്സകള്‍ നിഷേധിക്കുവാനുള്ള അവകാശമെന്ന് വാദിക്കുന്നവരുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും
കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു ...

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു
ഇഡ്‌ളി മാവില്‍ ഒരു പിഞ്ച് ബേക്കിംഗ് സോഡ ചേര്‍ത്താല്‍ ഇഡ്‌ളി കൂടുതല്‍ ഫ്‌ലഫി ആകും

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...
സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.