നീതു മരിയ|
Last Updated:
ശനി, 31 ജനുവരി 2015 (17:05 IST)
മലയാളിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയാണോ, കുറയുകയാണോ ? ഈ ചോദ്യം ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും. എന്നാല്‍ അതിനുള്ള ഉത്തരം നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് നമുക്ക് സ്വയം മനസിലാക്കുവാന്‍ സാധിക്കും. തൊടിയില്‍ നില്‍ക്കുന്ന കല്‍പ്പവൃക്ഷത്തില്‍ നിന്ന് വീഴുന്ന നാളികേരം ഉടച്ച് കല്ലില്‍ അരച്ച് നല്ല വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ചേര്‍ത്ത് വിറക് അടുപ്പില്‍വെച്ച് ചമ്മന്തി ഉണ്ടാക്കി ഇഡലിയും ദോശയും കഴിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു.
എന്നാല്‍ കാലം മാറി വീടുകളിലെ ഭക്ഷണം തയ്യാറാക്കലില്‍ മാറ്റം സംഭവിച്ചു. ഇഡലിയും ദോശയും മരച്ചീനിയും മലയാളികളുടെ തീന്‍മേശയില്‍ നിന്ന് അപ്രത്യക്ഷമായി. കാലത്തിനൊപ്പം കോലവും മാറിയതോടെ തീന്‍മേശയില്‍ ഫാസ്‌റ്റ് ഫുഡും എത്താന്‍ തുടങ്ങി. എന്നാല്‍ പിസ, ബര്‍ഗര്‍ , ചിക്കന്‍ ഷവര്‍മ, ചിക്കന്‍ റോള്‍ എന്നീ ഫുഡുകള്‍ പണക്കൊഴുപ്പ് ഉള്ള വീടുകളില്‍ എത്തിയപ്പോള്‍ ഭൂരിഭാഗം മലയാളികളെയും വശീകരിച്ച ഭക്ഷണമായിരുന്നു പൊറോട്ട.
ക്രിസ്‌തുവിന് ഏകദേശം1800 വര്‍ഷങ്ങളോളം മുമ്പ് തന്നെ മനുഷ്യര്‍ ഗോതബ് കൃഷി ചെയ്തിരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലോകമഹായുദ്ധം നടന്നപ്പോള്‍ പട്ടാളക്കാര്‍ക്ക് ആഹാരത്തിനായി അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ ഗോതബില്‍ നിന്ന് സംസ്‌കരിച്ചെടുത്ത മൈദമാവ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ തെരഞ്ഞെടുത്തു. പിന്നീട് ശ്രീലങ്കയിലെ റബ്ബര്‍ , തേയിലത്തോട്ടങ്ങളില്‍ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണ് തെക്കേ ഇന്ത്യയില്‍ മാവില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന
പൊറോട്ട വ്യാപകമാക്കിയത്.
നിമിഷങ്ങള്‍ക്കകം കേരളത്തിലെ ഹോട്ടലുകളിലെയും തട്ടുകടകളിലെയും വിശിഷ്‌ട വിഭവമയി തീര്‍ന്നു പൊറോട്ട. ആരോഗ്യം നശിപ്പിക്കുന്ന ഈ വിഭവത്തിന്റെ ദൂഷ്യവശങ്ങള്‍ നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഗോതബ് ധാന്യത്തില്‍ പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. തവിട് , ഉള്ളിലെ ആവരണമായ ജേം, പിന്നെ എന്‍ഡോസ്‌പോം എന്ന കേന്ദ്രഭാഗവും. തവിടും ഉള്ളിലെ ആവരണവും നിക്കം ചെയ്‌ത് എന്‍ഡോസ്‌പോം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദമാവ് ഉണ്ടാക്കുന്നത്. മൈദയ്ക്ക് നല്ല വെളുത്തനിറം ലഭിക്കുന്നതിനായി ബ്ലീച്ച് ചെയ്യുകയാണ് പിന്നീട്. അതിനുശേഷം മൈദയാക്കി മാറ്റാന്‍ ബെന്‍സോയില്‍ പെറോക്‍സൈഡ്, ക്ലോറിന്‍ ഡയോക്‍സൈഡ്, പൊട്ടാസ്യം ബ്രോമറ്റൊഡ്, എമത്സിഫയെര്‍സ്, അമോണിയും കാര്‍ബണൈറ്റ്, ആലം, സോര്‍ബിറ്റണ്‍ മോണോ സാച്ചുറേറ്റ് എന്നിവ ചേര്‍ത്ത് പുതിയൊരു വസ്‌തുവാക്കി മാറ്റുന്നു. ഒരു ഗുണവും ഇല്ലാത്തെ ഈ വസ്‌തുവിന് കൃത്യമ വിറ്റാമിന്‍ ചേര്‍ക്കുകയാണ് പിന്നീടുള്ള ചടങ്ങ്. ഇതിനായി കാന്‍സറിന് കാരണമാകുന്ന കോള്‍ ടാറില്‍ ആണ് മൈദയില്‍ ചേര്‍ക്കുന്നത്.
മൈദ വിഷമാകുമ്പോള്‍ ... തുടര്‍ന്ന് വായിക്കുക