ചൂടുകാലത്ത് ഉള്ളി കഴിക്കു; ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (13:59 IST)
ചൂടുകാലത്ത് ഉള്ളി കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഉള്ളി പല ഭക്ഷണങ്ങളിലും അനിവാര്യമാണ്. വഴിയോര ഭക്ഷണങ്ങളിലെ രുചികൂട്ടുന്നതില്‍ വലിയൊരു പങ്ക് ഉള്ളി വഹിക്കുന്നുണ്ട്. ഉള്ളി കഴിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കും. വേനല്‍കാലം അസുഖങ്ങളുടെ കാലമാണ്. ഉള്ളിയില്‍ നിരവധി കെമിക്കലുകള്‍ ഉണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കും. ദഹനം ശരിയായി നടക്കാനും ഉള്ളി ഉത്തമമാണ്. ഉള്ളിയില്‍ നിരവധി വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. പണ്ടുമുതലേ ഉള്ളി തലവേദനയ്ക്കും ഹൃദയ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നുണ്ട്. വായില്‍ വരുന്ന പുണ്ണിനും ഉള്ളി ഉത്തമമാണ്. വെറും 44കലോറിമാത്രമാണ് ഉള്ളിയില്‍ അടങ്ങിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഉള്ളി കഴിക്കുന്നത് പരിഹാരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :