രാജ്യത്തു നിന്ന് സവാള കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് മാര്‍ച്ച് 31 വരെ തുടരുമെന്ന് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (13:52 IST)
രാജ്യത്തു നിന്ന് സവാള കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് മാര്‍ച്ച് 31 വരെ തുടരുമെന്ന് കേന്ദ്രം. സവാള കയറ്റുമതി നിരോധനം പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കവെയാണ് പ്രഖ്യാപനമാവര്‍ത്തിച്ച് കേന്ദ്രം രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സവാള കയറ്റുമതി മാര്‍ച്ച് 31 വരെ നിരോധിച്ചുവെന്ന പ്രഖ്യാപനമുണ്ടായത്.

വിലക്കയറ്റം നിയന്ത്രിച്ച് ആഭ്യന്തര ആവശ്യം ഉറപ്പാക്കുന്നതിനായാണ് സവാള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. മുന്‍പുണ്ടായിരുന്ന പ്രഖ്യാപനത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും ഉപഭോക്തൃ കാര്യാലയം മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങ് അറിയിച്ചു. വ്യാജ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ സവാള മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ സവാളയുടെ വില 41 ശതമാനം വര്‍ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :