മലബന്ധം അകറ്റാന്‍ സവാള കഴിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഓഗസ്റ്റ് 2023 (16:24 IST)
മലബന്ധം മിക്കവര്‍ക്കുമുള്ള പ്രശ്‌നമാണ്. അതിനെ ചുമ്മാ അങ്ങ് നിസ്സാരനാക്കേണ്ട. അതിലൂടെയും മാരകമായ പ്രശ്നങ്ങള്‍ ആരോഗ്യത്തിന് ഉണ്ടായേക്കാം. ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും.

സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉത്തമമാന്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സവാള കഴിക്കുന്നത് ഗുണം ചെയ്യും. അല്‍പം സവാള നല്ല പോലെ അരച്ച് അതില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയെ അകറ്റുന്നതിനും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :