രേണുക വേണു|
Last Modified വെള്ളി, 5 ജനുവരി 2024 (16:58 IST)
Olive Oil: ആഹാരം പാകം ചെയ്യാന്‍ വെളിച്ചെണ്ണയോ സണ്‍ഫ്‌ളവര്‍ ഓയിലോ ഉപയോഗിക്കുന്നവരാണ് നമുക്കിടയില്‍ കൂടുതല്‍ പേരും. എന്നാല്‍ ആരോഗ്യത്തിനു ഗുണം പ്രദാനം ചെയ്യുന്നതില്‍ ഇവരേക്കാള്‍ കേമനാണ് ഒലീവ് ഓയില്‍. എക്‌സ്ട്രാ വിര്‍ജിന്‍, വിര്‍ജിന്‍, റിഫൈന്‍ഡ് എന്നിങ്ങനെ മൂന്ന് വിധം ഒലീവ് ഓയില്‍ ലഭ്യമാണ്. ഇതില്‍ എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയിലാണ് ഏറ്റവും മികച്ചത്. കാരണം ഏറ്റവും കുറവ് പ്രൊസസഡ് പ്രക്രിയയിലൂടെ കടന്നു പോകുന്നത് എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ ആണ്.
കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന ഫൈറ്റോ കെമിക്കല്‍ പോഷകങ്ങള്‍ ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. വിര്‍ജിന്‍ ഒലീവ് ഓയില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആര്‍ട്ടറി രക്തക്കുഴലുകള്‍ കട്ടിയുള്ളതാകാതെ കാക്കുന്നു. ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത 40 ശതമാനം കുറവാണ്. നിങ്ങളുടെ ശരീരത്തിലെ വീക്കം, അണുബാധ എന്നിവയെ ചെറുക്കുന്നു.
Read Here: ചെവിക്കുള്ളില്‍ വിരല്‍ ഇടാറുണ്ടോ? ഒരിക്കലും ചെയ്യരുത്
ഒലീവ് ഓയിലില്‍ ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ പലവിധ രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ശരീരത്തിനു ദോഷം ചെയ്യുന്ന പൂരിത കൊഴുപ്പ് വെളിച്ചെണ്ണയില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനു കാരണമാകും. എന്നാല്‍ ഒലീവ് ഓയിലില്‍ പൂരിത കൊഴുപ്പ് വളരെ കുറവാണ്. വിറ്റാമിന്‍ ഇ, കെ എന്നിവ ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്.