നടുവേദനക്ക് പുത്തൻ ചികിത്സാരീതി കണ്ടെത്തി ഒരു കൂട്ടം ഗവേഷകർ

Sumeesh| Last Updated: വ്യാഴം, 5 ഏപ്രില്‍ 2018 (14:18 IST)
പാരീസ്: ഡിസ്ക് തെറ്റൽ കാരണമുണ്ടാകുന്ന നടുവേദനക്ക് പുതിയ ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഡിസ്കോ ജെൽ എന്നാണ് ഈ ചികിത്സാരീതിക്ക് ഇവർ പേരുനൽകിയിരിക്കുന്നത്. ആൽക്കഹോൾ ജെല്ലാണ് ഈ ചികിത്സ രീതിക്ക് അടിസ്ഥാനം.

ക്ഷതമേൽക്കുന്ന ഡിസ്കിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതാണ് ഡീസ്ക് സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണം. ആൽക്കഹോൾ ജെല്ലിന് ഡിൽകിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സാധിക്കും. ഡിസ്കിലെ കോശങ്ങളെ ഊർജ്ജസ്വലമാക്കാനും നാഡീ വ്യവസ്ഥയേ കൂടുതൽ മെച്ചപ്പെടുത്താനും ഈ ചികിത്സാ രീതികൊണ്ട് സധിക്കും എന്നുമാണ് ഗവേശകരുടെ കണ്ടെത്തൽ.

ഓര്‍ത്തോപീഡിക്‌സ് ട്രോമറ്റോളജി ജേണലിലാണ് സുപ്രധാനമായ ഈ പഠനം പ്രസിദ്ധീകരിച്ചത്. ഡിസ്ക് സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉത്തമാണേന്നാണ് യൂറോപ്യൻ രജ്യങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. ഈ ചികിത്സരീതി യൂറോപ്പിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു.

നടുവേദന എന്ന അസുഖം പുതിയ ജീവിത ശൈലികൾകൊണ്ടും. പുത്തൻ തലമുറ ജോലികൾകൊണ്ടും ഇപ്പോൾ സ്വാഭാവികമായ ഒന്നായി മാറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രാധാന്യമർഹിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :