ഇതൊക്കെ കേട്ടാല്‍ ഉള്ള ബുദ്ധി കൂടെ പോകും!

ഇക്കാര്യത്തില്‍ സംഗീതത്തിന് ചെറിയ പങ്കുല്ല

അപര്‍ണ| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (12:43 IST)
സംഗീതം ഒരു വ്യക്തിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. കേള്‍വിക്കാരില്‍ ദുഃഖം , സങ്കടം, അനുകമ്പ, സന്തോഷം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കാന്‍ സംഗീതത്തിന് കഴിയും. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലര്‍ വിശ്വസിക്കുന്നു.

സംഗീതം മനസിനെ സാന്ദ്രമാക്കുകയും പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. കൂടാതെ അത് മനസിന് സന്ദോഷവും പ്രധാനം ചെയ്യു. എന്നാല്‍ പാട്ട്കേട്ടാല്‍ ബുദ്ധി വര്‍ധിച്ചാലോ? അമ്പരക്കേണ്ടതില്ല. സംഗീതം ശ്രവിക്കുന്നത് ബുദ്ധി വര്‍ധിക്കാനും, ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും.

എന്നാല്‍ എല്ലാപാട്ടിനും ഈ ഗുണമില്ലകെട്ടോ. അടിച്ചുപൊളി പാട്ടുകളും ചെകിട് തകര്‍ക്കുന്ന സംഗീതോപകരണങ്ങളും ഉപയോഗിക്കുന്ന പാട്ടുകള്‍ കേട്ടാല്‍ ബുദ്ധി വര്‍ധിക്കുകയല്ല ഉള്ളത് പോവുകയും ചെയ്യും. ശസ്ത്രീയ സംഗീതം കുട്ടികളിലും മുതിര്‍ന്നവരിലും ബുദ്ധി വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

സംഗീതോപകരണം ഉപയോഗിക്കുന്ന കുട്ടിയുടെ ബുദ്ധി വികാസം അത് ഉപയോഗിക്കാത്ത കുട്ടിയുടേതിനേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തല്‍. അതായത് പിയാനോ ഉപയോഗിക്കുന്ന ഒരാള്‍ സ്വാഭാവികമായും വിരലുകളുടെ മാന്ത്രിക ചലനങ്ങളില്‍ നിപുണനായിരിക്കും. അങ്ങനെ അനായാസമായി പിയാനോ വായിക്കാന്‍ തലച്ചോറിലെ വിവിധഭാഗങ്ങളുടെ ഏകീകൃതമായ പ്രവര്‍ത്തനം വേണ്ടിവരും. അത്തരം ഏകീകൃതമായ പ്രവര്‍ത്തനം തലച്ചോറിന്റെ വികാസത്തിന് കാരണമാകുമത്രേ.

വളരെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ സംഗീവുമായി ബന്ധമുള്ളവരായി വളര്‍ത്തണമെന്നാണ് പഠനം നടത്തിയ ശാസ്ത്രഞര്‍ പറയുന്നത്. ഏത് തരം സംഗീതം പരിശീലിക്കുന്നവരും ബൗദ്ധിക നിലവാരത്തിലും, ഭാഷയിലും , കണക്കിലുള്ള കഴിവിലും വിദ്യാഭ്യാസത്തിലും മറ്റുള്ളവരേക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരായിരിക്കും.

അതോടൊപ്പം, തുടര്‍ച്ചയായി ശാസ്ത്രീയ സംഗീതം ശ്രവിക്കുന്നവരുടെ തലച്ചോര്‍ കൂടുതല്‍ ജാഗ്രത കൈവരിക്കും.
ഇന്ദ്രിയങ്ങള്‍ കൂടുതല്‍ ജാഗരൂകരാകുകയും ചെയ്യും. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമ്പോള്‍ പഠിക്കാനും ഓര്‍ക്കാനുമുള്ള കഴിവ് കൂടുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :