പാല്‍ കുടിച്ചുകൊണ്ട് തുടങ്ങാം ആദ്യരാത്രി!

പാല്‍, ആദ്യരാത്രി, വിവാഹം, ഫസ്റ്റ് നൈറ്റ്, Milk, First Night, Marriage
BIJU| Last Modified വ്യാഴം, 3 ജനുവരി 2019 (18:00 IST)
ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്‍‌പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. 3000 ബിസിക്ക് മുമ്പായിത്തന്നെ ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടിയില്‍ ഈ ആചാരമുണ്ടായിരുന്നു. മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധുവിനെക്കുറിച്ചുള്ള മധുരകരമായ ഓര്‍മ്മകള്‍ക്ക് ആദ്യം നിറം ലഭിക്കുന്നത് ആദ്യരാത്രിയിലെ ഈ ചടങ്ങിലൂടെയാണ്.

ജീവിതമാകുന്ന ഒരുമിച്ചുള്ള യാത്രയുടെ പങ്കുവെക്കലിന്റെ ആദ്യ നിമിഷമാണ് ആദ്യരാത്രിയില്‍ ദമ്പതികള്‍ പാല്‍ കുടിക്കുന്നതിലൂടെ പറയുന്നത്. വളരെ പഴയ പാരമ്പര്യമാണെങ്കിലും ഈ ആചാരത്തിന് പല വിശ്വാസങ്ങളും വാസ്തവങ്ങളുമുണ്ട്, മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും.

ഇന്ത്യാക്കാര്‍ക്കിടയില്‍ പശുവിനും പാലിനും അമിതമായ പ്രധാന്യമുള്ളതിനാല്‍ പുരാതനകാലം മുതല്‍ ആദ്യരാത്രിയില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാല്‍ കുടിച്ചുകൊണ്ട്‌ പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പാല്‍ തിളപ്പിക്കുന്നത്. കൂടാതെ ആരോഗ്യത്തിനും പാല്‍ ഉത്തമമാണ്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന്‌ ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന്‌ ഊര്‍ജം ലഭിക്കുന്നു. അതിലുപരിയായി പാല്‍ കുടിക്കുന്നത് ലൈംഗികശക്‌തി വര്‍ദ്ധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

ആയുര്‍വേദ പ്രകാരം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പാല്‍ സഹായിക്കും. ശരീരത്തിലെ വാത, പിത്ത പ്രകൃതം ബാലന്‍സ് ചെയ്യാന്‍ പാലിന് അപാരമായ കഴിവുണ്ട്. കിടക്കുന്നതിന് മുമ്പ് ചെറിയ ചൂടുള്ള പാല്‍ പതിവാക്കുന്നത് സന്താനോല്‍പാദനത്തിന് സഹായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :