ശരീരത്തില്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (11:47 IST)
ശരീരത്തില്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. 9 അമിനോ ആസിഡുകള്‍ ചേര്‍ന്ന ഈ ഹോര്‍മോണ്‍ നിര്‍മ്മിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ് ആണ്. ലൗ ഹോര്‍മോണ്‍, ബോണ്ടിംഗ് ഹോര്‍മോണ്‍ എന്നിങ്ങനെയാണ് ഓക്‌സിടോക്‌സിന്‍ അറിയപ്പെടുന്നത്. ശാരീരികമായും മാനസികമായും നിരവധി ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ഹോര്‍മോണ്‍ ആണിത്. ശരീരത്തിന്റെ മെറ്റബോളിസം, സെക്ഷ്വല്‍ ആക്ടിവിറ്റി, പാലുല്‍പാദനം, സാമൂഹിക ബന്ധം, സമ്മര്‍ദ്ദം ഒഴിവാക്കല്‍ എന്നിവയിലൊക്കെ ഓക്‌സിടോക്‌സിന്റെ പങ്ക് വലുതാണ്.

ചില ഭക്ഷണങ്ങള്‍ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് സാള്‍മണ്‍ മത്സ്യം. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും ഒമേഗ ത്രീ ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഓക്‌സിടോക്‌സിന്റെ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. വിറ്റാമിന്‍ സി കൂടുതലുള്ള ഓറഞ്ച് ജ്യൂസും ഉയര്‍ന്ന തരത്തില്‍ മെഗ്‌നീഷ്യം അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റും ഓക്‌സിടോക്‌സിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും.

കൂടാതെ കാപ്പിയിലെ കഫൈന്‍ ഓക്‌സിടോക്‌സിന്‍ ന്യൂറോണുകളെ ആക്ടിവേറ്റ് ചെയ്യിക്കുകയും മൂഡ് ഉയര്‍ത്തുകയും ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിടോക്‌സിന്‍ ഉത്പാദനത്തെ കൂട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :