രേണുക വേണു|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (08:49 IST)
നട്ടെല്ലിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുകയും അതുവഴി കശേരുക്കളില്‍ നീര്‍ക്കെട്ട് രൂപപ്പെടുകയും ചെയ്യും. കശേരുക്കളില്‍ നീര്‍ക്കെട്ട് ഉണ്ടാകുമ്പോള്‍ ശക്തമായ നടുവേദന അനുഭവപ്പെടും. ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുകയാണ് നടുവേദനയെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് രണ്ടടി നടക്കുക. ഈ സമയത്ത് വെള്ളം കുടിക്കുകയോ വാഷ് റൂമില്‍ പോകുകയോ ചെയ്യാം. മാത്രമല്ല നട്ടെല്ല് സ്‌ട്രെച്ച് ചെയ്യാനും ശ്രദ്ധിക്കണം.
കൈകള്‍ നീട്ടി പിടിച്ച് മുന്‍പിലേക്കും ബാക്കിലേക്കും സ്‌ട്രെച്ച് ചെയ്യുകയാണ് വേണ്ടത്. മുന്‍പിലേക്ക് സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കൈകള്‍ നിലത്ത് മുട്ടിക്കുന്നതും നല്ലതാണ്.