സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (19:47 IST)
വിവിധ തരം കാന്‍സറുകളില്‍ ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്ന കാന്‍സറാണ് ലിവര്‍ കാന്‍സര്‍. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ജെനറ്റിക് പ്രത്യേകതകളും കുടുംബ ചരിത്രവുമെക്കെ കാന്‍സറിനെ സ്വാധീനിക്കുന്നുവെന്നാണ്. എന്നാല്‍ 80-90 ശതാമാനവും മറ്റുകാരണങ്ങളാണ്. അമിതമായ മദ്യപാനം, പുകയില ഉപയോഗം, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊക്കെ കരളില്‍ അണുബാധയുണ്ടാക്കുകയും കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു.
മറ്റൊരു പ്രധാനകാരണം അമിത വണ്ണമാണ്. അമിത വണ്ണമുള്ളവരില്‍ 13തരം കാന്‍സറുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിതവണ്ണക്കാരില്‍ ദീര്‍ഘകാലം അണുബാധ നിലനില്‍ക്കുന്നു. സുരക്ഷിതമല്ലാത്ത ഇന്‍ജക്ഷനുകളും കരള്‍ കാന്‍സറിന് സാധ്യത കൂട്ടും. ഇത്തരക്കാരില്‍ ഹെപ്പറ്റൈറ്റീസ് ബി, സി എന്നിവയുണ്ടാകാറുണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇത്തരത്തില്‍ സൂചികള്‍ കൈമാറി ഉപയോഗിക്കുന്നത്. മോശമായ ആഹാര ശീലവും കാന്‍സറിന് കാരണമാകും. ഇത് പ്രമേഹത്തിനും അമിതവണ്ണത്തിനും വഴവയ്ക്കും.