ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 നവം‌ബര്‍ 2024 (14:37 IST)
ഇപ്പോള്‍ ലിഫ്റ്റില്‍ കുടുങ്ങുന്ന വാര്‍ത്തകള്‍ ധാരാളമായി വരുന്നുണ്ട്. അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങി കിടന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഡോക്ടറും കുടുംങ്ങിയ വാര്‍ത്ത വന്നു. ഈ പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്തെമ്പാടും ഉണ്ട്. അമേരിക്കയില്‍ 2019 മുതല്‍ ലിഫ്റ്റിലുണ്ടായ അപകടങ്ങള്‍ മൂലം 30 പേര്‍ മരണപ്പെടുകയും 17000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മില്യണ്‍ കണക്കിന് ലിഫ്റ്റുകള്‍ ഉള്ള രാജ്യമാണ് അമേരിക്ക. ലിഫ്റ്റില്‍ ഒരാള്‍ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആദ്യമായി ലിഫ്റ്റില്‍ കുടുങ്ങി എന്ന് അറിയുമ്പോള്‍ ശാന്തമാകാന്‍ ശ്രമിക്കണം. ശേഷം വിവരം മറ്റുള്ളവരെ കഴിയുമെങ്കില്‍ അറിയിക്കണം. ഇതിനായി എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്താം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഉപയോഗിച്ച് മറ്റുള്ളവരെ വിളിക്കാം. എന്നാല്‍ ഡോര്‍ തുറക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഡോറില്‍ നിന്ന് പിറകോട്ട് ആയിരിക്കണം എപ്പോഴും നില്‍ക്കേണ്ടത്. ലിഫ്റ്റില്‍ വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ ശ്വാസംമുട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ പേടിക്കേണ്ട ആവശ്യമില്ല. സഹായത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയശേഷം വേണമെങ്കില്‍ ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്താം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :