ലിച്ചിപ്പഴത്തിന്റെ ലെവൽ ഒന്നു വേറെ തന്നെ !

ലിച്ചിപ്പഴത്തിന്റെ ലെവൽ ഒന്നു വേറെ തന്നെ !

aparna shaji| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (18:15 IST)
വിഭവങ്ങ‌ളുടെ കലവറയായ പഴവർഗങ്ങ‌‌ൾ പതിവാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പലവർണങ്ങ‌ളിലും രുചികളിലുമുള്ള പഴങ്ങ‌ൾ ഇഷ്ട്മില്ലാത്തവർ ആരുമുണ്ടാകില്ല. വർണങ്ങ‌ളുടെ കുടക്കീഴിൽ വിരിഞ്ഞു നിൽക്കുന്ന പഴങ്ങൾ നൽകുന്നത് മധുരമല്ലെ?. മലയാളികൾക്ക് പ്രിയമായി മാറിയ പഴങ്ങ‌ളിൽ പ്രാധാന്യനാണ് ലിച്ചി. ലിച്ചിമരം അകലെനിന്നു കണ്ടാൽ പഴമാണെന്ന് ആരും പറയില്ല. പൂത്തുലഞ്ഞു നിൽക്കുന്ന പൂക്കൾ ആണെന്ന് തോന്നിപ്പോകും. പകർച്ചവ്യാധികളെ തടയുന്നതിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും ലിച്ചിക്ക് കഴിയും. അറിയൂ ലിച്ചി പഴത്തേയും ഗുണങ്ങ‌ളേയും.

ലിച്ചി:

ശരീരം തണുപ്പിക്കാൻ ലിച്ചി കഴിഞ്ഞേ മറ്റൊരു പഴമുള്ളൂ എന്ന് തന്നെ പറയാം. ചൈനയാണ് ലിച്ചിയുടെ ജന്മനാട്. വിറ്റാമിന്‍ ബിയും ലിച്ചിയില്‍ ധാരളമായി അടങ്ങിയിരിക്കുന്ന ലിച്ചി കഴിക്കുന്നത് വഴി ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ക്രമമായി നിലനിര്‍ത്താന്‍ കഴിയും. സ്‌ക്വാഷ് ഐസ്‌ക്രീം വൈന്‍ എന്നിവയുണ്ടാക്കാന്‍ പാശ്ച്യാത്ത രാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ലിച്ചി പഴത്തിന്റെ സാധ്യതകള്‍ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ലിച്ചിപ്പഴത്തിന്റെ ഉള്ളിലെ വെളുത്ത കാമ്പ്‌ രുചിയേറിയതാണ്‌. ചാറ്‌ വേര്‍തിരിച്ചെടുത്ത്‌, ജലാറ്റിന്‍, ചൂടുവെള്ളം, ക്രീം, പഞ്ചസാര, നാരങ്ങനീര്‌ എന്നിവയുമായി ചേര്‍ത്ത്‌ തണുപ്പിച്ചാല്‍, ഒന്നാന്തരം ലിച്ചിസര്‍ബത്ത്‌ റെഡി. മാഗ്നീഷ്യവും, ഫോസ്‌ഫറസും, പ്രോട്ടീനുകളും, ജീവകം. സിയും, ഭക്ഷ്യയോഗ്യമായ നാരുകളും ലിച്ചിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. ലിച്ചിപ്പഴം കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ ശമിക്കും. ലിച്ചിയുടെ വിത്ത്‌ പൊടിച്ചത്‌ ഉദരഅസുഖങ്ങ‌ൾക്ക് നല്ല മരുന്നാണ്‌. തിരിച്ചറിയൂ ലിച്ചിയുടെ ഗുണങ്ങ‌ൾ.

ദഹനത്തിന്:

ദഹനം കുറഞ്ഞാൽ സർവ്വവും കുഴയും. മനുഷ്യനെ അലട്ടുന്ന മുഖ്യപ്രശ്നമാണ് ദഹനം. കഴിച്ച ഭക്ഷണം ദഹിക്കാതിരിക്കുമ്പോൾ വയറിളക്കം, വയറുവേദന, ഛർദ്ദിൽ തുടങ്ങിയ പ്രശ്നങ്ങ‌ൾ ആരംഭിച്ച് തുടങ്ങും. ലിച്ചിയിൽ ജലത്തിന്റെ അംശം കൂടുതലായി അടങ്ങിയിരുക്കുന്നതിനാൽ ഏറ്റവും വേഗത്തിൽ ദഹനം നടക്കും.

ശരീര ഭാരം കൂട്ടാൻ :

ദിവസേന ലിച്ചി കഴിക്കുന്നതിലൂടെ ശരീരത്തിന്റെ വണ്ണം കൂട്ടാൻ സഹായിക്കും. ജലത്തിന്റെ അംശം വളരെ കൂടുതലും, നിശ്ചിത അ‌ളവിൽ ഫൈബറും ഉള്ളതിനാൽ ശരീരത്തിന്റെ ഭാരം കൂട്ടാം. വളരെ കുറഞ്ഞ അളവിലാണ് താപമാത്ര ഉള്ളതെങ്കിലും ഇതിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

മിഴികൾക്ക് മികവേകാൻ:

ആരോഗ്യവും സൗന്ദര്യവുമുള്ള മിഴികൾ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ലിച്ചിക്ക് സാധിക്കും. വളരെ വ്യക്തവും കൃത്യതയുമായ കാഴ്ചയാണ് ലഭ്യമാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ...

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല
ഹൃദയത്തില്‍ ഹോള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണയായി പലരിലും കാണുന്ന ഹൃദയവൈകല്യമാണ്

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?
മുട്ട വേവിക്കാതെ കഴിക്കുന്നത് ഉത്തമമല്ല.

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ...

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും
പുറമേ മാത്രമല്ല നിങ്ങളുടെ മുടിയെ ഉള്ളില്‍ നിന്നും പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ ...

നിങ്ങളുടെ കുട്ടിയുമായി നല്ല ആത്മബന്ധം ഉണ്ടാക്കിയെടുക്കണോ? ഈ പാരന്റിങ് ടിപ്‌സുകള്‍ പരീക്ഷിക്കാം
രക്ഷാകര്‍തൃത്വം ഒരു വലിയ ഉത്തരവാദിത്തമാണ്.

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ആഹാ... എന്താ ടേസ്റ്റ്!  മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.