സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (12:07 IST)
പലരും ഏറെ വൈകിയാണ്
വൃക്ക സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും വൈകാം. 70% ത്തോളം വൃക്ക രോഗങ്ങള്‍ക്കും കാരണം ജീവിതശൈലി രോഗങ്ങള്‍ തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണ രീതി,കൃത്യമായ വ്യായാമം എന്നിവയെ ജീവിതത്തിനു ഉള്‍പ്പെടുത്തുന്നത് ഇത്തരത്തിലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും. കൂടുതലും പ്രമേഹ രോഗികളിലാണ് വൃക്കരോഗം കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രമേഹമുള്ള മരുന്നു കഴിച്ച് പ്രമേഹം നിയന്ത്രണവിധേയമാക്കുക അതോടൊപ്പം തന്നെ ഭക്ഷണരീതികളിലും മാറ്റം വരുത്തുക. രക്തസമ്മര്‍ദ്ദം ഉള്ളവരും ആവശ്യമെങ്കില്‍ മരുന്നു കഴിക്കുന്നത് നല്ലതാണ്. വ്യായാമവും കൃത്യമായ ഭക്ഷണ രീതികളും ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
കഴിവതും വൃക്കകളെ ദോഷകരമായി ബാധിക്കുന്ന മരുന്നുകള്‍, അനാവശ്യമായ ആ വേദനസംഹാരികളുടെ ഉപയോഗം എന്നിവ കുറയ്ക്കുക. തുടക്കത്തിലെ കണ്ടുപിടിക്കുന്ന പല രോഗങ്ങളും ചികിത്സയിലൂടെയും ആരോഗ്യപരമായ ചിട്ടകളിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ വൃക്കരോഗം അന്തിമഘട്ടത്തില്‍ആണെങ്കില്‍ ഒന്നുകില്‍ വൃക്ക മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ ഡയാലിസിസ് ചെയ്യുകയോ ചെയ്യേണ്ടി വന്നേക്കാം.