സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (20:32 IST)
വൃക്കയിലെ കാന്‍സറിനെ റീനല്‍ സെല്‍ കാര്‍സിനോമ എന്നാണ് പറയുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിച്ച് മാലിന്യങ്ങള്‍ പുറം തള്ളുന്ന പ്രധാന അവയവമാണ് വൃക്കകള്‍. 2022ലെ ഇന്ത്യയിലെ കണക്കനുസരിച്ച് 17000 പുതിയ കിഡ്‌നി കാന്‍സര്‍ രോഗികള്‍ ഉണ്ടായിട്ടുണ്ട്. 2021-22നിടയില്‍ 10000 രോഗികള്‍ ഈ രോഗം മൂലം മരണപ്പെട്ടു. ഇന്ത്യയില്‍ 442പുരുഷന്മാരില്‍ ഒരാള്‍ക്കും 600 സ്ത്രീകളില്‍ ഒരാള്‍ക്കും ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം വരാന്‍ സാധ്യതയുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്.
ഈ രോഗം വരാന്‍ ചില റിസ്‌ക് ഫാക്ടറുകള്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം, അമിത വണ്ണം, പുകവലി എന്നിലയൊക്കെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാരണം രക്തസമ്മര്‍ദ്ദമാണ്. അതിനാല്‍
വൃക്ക സംബന്ധമായ രോഗമുള്ളവര്‍ അവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ജാഗ്രത കാണിക്കണം.