നിങ്ങളുടെ വൃക്കകള്‍ സുരക്ഷിതമാണോ, എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജനുവരി 2025 (19:54 IST)
വൃക്ക രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന ഒരു സാഹചര്യം ആണ് ഇന്നുള്ളത്. ജീവിതശൈലി ഇതില്‍ ഒരു പരിധിവരെ കാരണമാണ്. നിങ്ങളുടെ വൃക്കകള്‍ തകരാറില്‍ ആണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വൃക്കകളുടെ പ്രവര്‍ത്തനം ശരിയായില്ലെങ്കില്‍ നിങ്ങളുടെ മൂത്രത്തില്‍ പത ഉണ്ടാകും. അതുകൂടാതെ മുഖത്തോ കാല്‍പാദങ്ങളിലോ നീര് ഉണ്ടാകും. കായികമായി എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത് വൃക്ക രോഗത്തിന്റെ കാരണമാണ്.

തലകറക്കം ഛര്‍ദി വിശപ്പില്ലായ്മ എന്നിവയൊക്കെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്. രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വൃക്കരോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുമെങ്കിലും മൂത്രത്തിന്റെ അളവ് കുറവായിരിക്കും. വൃക്കരോഗം ഉണ്ടെങ്കില്‍ നിങ്ങള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദിവസവും അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. പ്രോട്ടീന്‍,ഉപ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :