ഇത്തരത്തിലുള്ള 5 സന്ദേശങ്ങള്‍ അവള്‍ അയക്കാറുണ്ടോ ?; എങ്കില്‍ സെക്‍സാണ് ലക്ഷ്യം!

ഇത്തരത്തിലുള്ള 5 സന്ദേശങ്ങള്‍ അവള്‍ അയക്കാറുണ്ടോ ?; എങ്കില്‍ സെക്‍സാണ് ലക്ഷ്യം!

 relationship , romance , love , sex , relation , ബന്ധം , സെക്‍സ് , ലൈംഗികത , ബന്ധങ്ങള്‍ , പെണ്‍കുട്ടികള്‍
jibin| Last Modified ശനി, 26 മെയ് 2018 (15:20 IST)
ബന്ധങ്ങളെ വളര്‍ത്താനും തളര്‍ത്താനും ഫോണ്‍ സംഭാഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും സാധിക്കും. നിസാര കാര്യങ്ങള്‍ പോലും സൌഹൃദം ശക്തിപ്പെടുത്തുന്ന ഇക്കാലത്ത് മൊബൈല്‍ ഫോണുകളുടെ ഉപയോഗം സ്‌ത്രീക്കും പുരുഷനും ഒരുപോലെ അനിവാര്യമാണ്.

ചില ഘട്ടങ്ങളില്‍ സ്‌ത്രീകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ അവളിലെ ലൈംഗിക താല്‍പ്പര്യങ്ങളെ സൂചിപ്പിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്. വളരെ അടുപ്പം തോന്നുന്ന വ്യക്തിക്ക് മാത്രമാകും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുക.

1. രാത്രിയിലെ സന്ദേശങ്ങളും സംഭാഷണങ്ങളും

രാത്രിസമയത്ത് മാത്രം സന്ദേശം അയക്കുകയും സംസാരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും അടുപ്പം വര്‍ദ്ധിപ്പിക്കാനുമാണ് ആഗ്രഹിക്കുക. എപ്പോഴും അവരുടെ ഭാഗത്തു നിന്നുമാണ് ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം നടക്കുക.

2. അനാവശ്യ സംഭാഷണങ്ങള്‍

എപ്പോഴും വിളിക്കുകയും അനാവശ്യവും ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സ്‌ത്രീകള്‍ മാനസികമായും ശാരീരികമായും ഏറെ അടുപ്പം പുലര്‍ത്താന്‍ ആഗ്രഹിന്നവരാകും. ഇത്തരക്കാര്‍ ഓരോ കാരണങ്ങളുണ്ടാക്കി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും.

3. ഇഷ്‌ടങ്ങള്‍ തിരിച്ചറിയുക

ഇഷ്‌ടപ്പെട്ട കളര്‍, ഭക്ഷണം, സിനിമ, പുസ്‌തകം എന്നിവ മനസിലാക്കി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നുണ്ടെങ്കില്‍
ആ വ്യക്തിക്ക് നിങ്ങളില്‍ താത്പര്യം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്.

4. ജീവിതശൈലി മനസിലാക്കി തരുക

ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ പതിവായി സംസാരിക്കുകയും അതുവഴി അവരുടെ ജീവിതത്തെ കുറിച്ച് ഒരു മുഖവുര തരുകയും ചെയ്യുന്ന സ്‌ത്രീകള്‍ ബന്ധം ആഗ്രഹിക്കുന്നവരാണ്. ഏര്‍പ്പെട്ടിരിക്കുന്ന പദ്ധതിയെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമാകും ഇവര്‍ക്ക് പറയാനുണ്ടാകുക.

5. മനസ് തുറക്കാന്‍ ശ്രമിക്കുക

ഗൗരവമേറിയതും സങ്കീര്‍ണ്ണവുമായ സന്ദേശങ്ങള്‍ സെക്‌സ് മാത്രം ലക്ഷ്യം വെച്ചുള്ളതായിരിക്കില്ല. മനോഹരമായ വസ്‌ത്രധാരണത്തേയും ശരീര സൗന്ദര്യത്തേയും പുകഴ്ത്തിയുള്ള സ്‌ത്രീയുടെ സംസാരം അടുപ്പം വര്‍ദ്ധിപ്പിക്കാനും ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :