രേണുക വേണു|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (08:34 IST)
ദഹന വ്യവസ്ഥയെ സുഗമമാക്കുന്നതില്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല ബാക്ടീരിയകളുടെ അളവ് വര്‍ധിക്കാനായി ദിവസവും ചില ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തണം. തൈര് ആണ് അതില്‍ ഒന്നാമന്‍. ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. മലബന്ധം ഒഴിവാക്കാനും തൈര് നല്ലതാണ്.
കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദിവസവും ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണം. ബീന്‍സ്, പഴം, വാഴപ്പഴം, ആപ്പിള്‍, ഗ്രീന്‍പീസ്, ബ്രോക്കോളി എന്നിവയിലെല്ലാം ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ള വാഴപ്പഴം കുടലില്‍ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ മില്‍ക്ക് എന്നിവയും വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്.