Fatty Liver: നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടെന്ന് എങ്ങനെ കണ്ടെത്താം?

ഫാറ്റി ലിവര്‍ രോഗികളില്‍ കരളില്‍ കൊഴുപ്പ് അടിയുന്നതു പോലെ തന്നെ ഹൃദയത്തിലും രക്തക്കുഴലുകളിലും കൊഴുപ്പ് അടിയാന്‍ സാധ്യത കൂടുതലാണ്

രേണുക വേണു| Last Modified ബുധന്‍, 8 മെയ് 2024 (10:44 IST)

Fatty Liver: ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. പ്രത്യേകമായി എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഫാറ്റി ലിവറിനു കാണിക്കണമെന്നില്ല. സാധാരണയായി നടത്തുന്ന രക്ത പരിശോധനയിലൂടെയാണ് ഫാറ്റി ലിവര്‍ കണ്ടെത്താന്‍ സാധിക്കുക. അല്ലെങ്കില്‍ മറ്റു രോഗങ്ങളുടെ ഭാഗമായി അള്‍ട്രാ സ്‌കാന്‍ ചെയ്യുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കും. ഫാറ്റി ലിവര്‍ രോഗികളില്‍ കരളില്‍ കൊഴുപ്പ് അടിയുന്നതു പോലെ തന്നെ ഹൃദയത്തിലും രക്തക്കുഴലുകളിലും കൊഴുപ്പ് അടിയാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഹൃദയാഘാതം, സ്‌ട്രോക്ക്, പിത്ത സഞ്ചിയിലുള്ള കല്ല്, ശ്വാസകോശ സംബന്ധമായ അസുഖം, ലിവര്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്.

കരളിനെ ഏറ്റവും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ മനുഷ്യന്‍ പഠിക്കണം. എന്തെങ്കിലും കരള്‍ രോഗം ഉണ്ടായാല്‍ അത് മദ്യപാനം കൊണ്ട് മാത്രമാണെന്ന് കരുതുന്നവരാണ് നമ്മള്‍. എന്നാല്‍, അത് തെറ്റായ ചിന്താഗതിയാണ്. മദ്യ ഇതര കരള്‍ രോഗത്തെ കുറിച്ചും നാം ബോധവാന്‍മാരാകണം. അമിതമായ അന്നജം ശരീരത്തില്‍ എത്തുന്നത് ഫാറ്റി ലിവറിന് കാരണമാകുന്നു. അതായത് അമിതമായ അരി ഭക്ഷണം ആരോഗ്യത്തിനു ദോഷമാണ്. അമിതമായ അരി ഭക്ഷണം ശരീരത്തിലേക്ക് കടത്തിവിടരുത്. ശരീരത്തിനു കൃത്യമായ വ്യായാമം ഇല്ലാത്തതും ഫാറ്റി ലിവറിന് കാരണമാകും. മദ്യപാനം മാത്രമല്ല നിങ്ങളുടെ കരളിനെ അപകടാവസ്ഥയിലാക്കുന്നതെന്ന് മനസ്സിലാക്കുക.

അമിത വണ്ണം, പ്രമേഹം, സുരക്ഷിതത്വമില്ലാത്ത രീതിയില്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നത്, സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധം, പാരമ്പര്യമായി ഉണ്ടാകുന്നത് എന്നിവയെല്ലാം കരള്‍ രോഗത്തിനു കാരണമായേക്കാം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :