Rijisha M.|
Last Modified ചൊവ്വ, 11 ഡിസംബര്‍ 2018 (14:12 IST)
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ എന്താണ് ഗുണം? ഇങ്ങനെ ഒരു ശീലം ഉണ്ടെങ്കിൽ എന്താണ് ഗുണം ഉണ്ടാകുക എന്ന് പലർക്കും അറിയില്ല. ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് തടി കുറയ്‌ക്കാൻ സഹായിക്കുന്നതിൽ ബെസ്‌റ്റാണ് ഈ ശീലം.
അതുകൊണ്ടുതന്നെ ഇത് പരീക്ഷിക്കുന്നതിൽ തെറ്റൊന്നും ഇല്ല. വെള്ളം കുടിക്കാതിരിക്കുമ്പോൾ നിരവധി രോഗങ്ങൾ പിടിപെടാം. ഇന്നത്തെ കാലത്ത് ആളുകൾക്ക് ഉണ്ടാകുന്ന പല രോഗങ്ങളും ഡീഹൈഡ്രേഷൻ കാരണമാണ്. ആവശ്യമായ വെള്ളം ശരീരത്തിൽ എത്തുന്നില്ല. അതുകൊണ്ടുതന്നെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിലും പച്ചവെള്ളം കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ചത് ചൂടുവെള്ളം തന്നെയാണ്.
ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചർമ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്.