Himalayan Pink Salt: ഹിമാലയന്‍ പിങ്ക് ഉപ്പിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ

pink salt
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (07:15 IST)
pink salt
Himalayan Pink Salt:
ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യന്‍ ഭക്ഷണത്തിലെ രുചിക്കും മറ്റുമായി ഉപ്പ് ഉപയോഗിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന് നിരവധി കര്‍ത്തവ്യങ്ങളാണ് ഉള്ളത്. ജലാംശം ക്രമീകരിക്കുന്നതും മസിലുകളുടെ ഏകോപനവും ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും സോഡിയം വേണം. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. അതില്‍ പ്രധാനപ്പെട്ടതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതേസമയം ഹിമാലയന്‍ പിങ്ക് സാള്‍ട്ട് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഹിമാലയന്‍ സാള്‍ട്ടില്‍ അപ്പെറ്റിസിങ്, ദഹനഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങളെയും ഗ്യാസ് ഉണ്ടാകുന്നതിനെയും തടയുന്നു. ആയുര്‍വേദ പ്രകാരം പിങ്ക് സാള്‍ട്ടിന് സമ്മര്‍ദ്ദത്തെ കുറച്ച് ശാന്തത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പറയുന്നു. കൂടാതെ പിങ്ക് സാള്‍ട്ട് ഇട്ട ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുമെന്നും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :