ഭക്ഷണവും ഉറക്കവും തോന്നിയതുപോലെയാകരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (09:28 IST)
തെറ്റായ ജീവിത രീതിമൂലം രോഗങ്ങളുടെ പിടിയിലാണ് പലരും. ദിവസവും ഒരുലക്ഷത്തോളം തവണ നമ്മുടെ ഹൃദയം ഇടിക്കുന്നുണ്ട്. ഹൃദയത്തെ അവതാളത്തിലാക്കുന്ന ഒരു ശീലമാണ് പുകവലി. ആരോഗ്യത്തോടെ ഇരിക്കാന്‍ ആദ്യം ചെയ്യേണ്ടത് പുകവലി ഉപേക്ഷിക്കുകയാണ്. കൂടാതെ ദിവസവുമുള്ള കായിക വ്യായാമവും നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദവും അമിത വണ്ണവും ഉണ്ടാക്കുന്നത് തടയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹവും കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതും തടയുന്നു.

മറ്റൊരു പ്രധാന കാര്യം കഴിക്കുന്ന ഭക്ഷണമാണ്. ഭക്ഷണത്തില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അതേസമയം ഉപ്പും പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കുറയ്ക്കണം. നല്ല ഉറക്കവും ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസവും ഉറങ്ങുന്നതിന് കൃത്യസമയം നിശ്ചയിക്കണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിനായി യോഗ, ധ്യാനം എന്നിവ പരിശീലിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :