ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

നിഹാരിക കെ.എസ്| Last Modified വെള്ളി, 10 ജനുവരി 2025 (11:15 IST)
ഭക്ഷണത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് ഉപ്പ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും എല്ലാം ഉപ്പ് ആവശ്യമാണ്. ഉപ്പ് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് അമിതമായാൽ പ്രശ്നമാണ്. വൃക്ക മുതൽ ഹൃദയം വരെ ഉപ്പ് തകരാറിലാക്കും. ഉപ്പ് അമിതമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

ഉപ്പ് കൂടുതൽ ഉപയോഗിച്ചാൽ രക്തസമ്മർദം വർധിക്കും. ഉപ്പിൽ സോഡിയം ഉണ്ട്.

ഉപ്പ് അമിതമായി ഉപയോഗിച്ചാൽ അത് വൃക്കകൾക്ക് സമ്മർദം ഉണ്ടാക്കുകയും അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ക്രമേണ വൃക്ക തകരാറിലാവുകയും ചെയ്യും.

രക്തസമ്മർദം ഉയരുമ്പോൾ ഹൃദ്രോഗസാധ്യതയും കൂടും.

ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്താനിടയാക്കും. വെള്ളം അടിഞ്ഞുകൂടുന്നത് നീർക്കെട്ടിന് കാരണമാകും.

ഭക്ഷണത്തിൽ അധികമായി ഉപ്പ് ചേർത്തുപയോഗിക്കുന്നത് ബൗദ്ധികപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഓർമശക്തി കുറയും. മറവി ഉണ്ടാകും.

ഉപ്പ് ദാഹം കൂട്ടും. കൂടിയ അളവിൽ ഉപ്പുപയോഗിച്ചാൽ ദാഹവും കൂടും.

ഉപ്പ് അധികമായാൽ ഓസ്റ്റിയോ പോറോസിസ് വരും.

ഉപ്പ് കൂടുതൽ കഴിക്കുന്നത് അനാരോഗ്യം ക്ഷണിച്ചു വരുത്തലാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :