വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്നു; സംസ്ഥാനത്ത് 19വയസുവരെയുള്ള കുട്ടികള്‍ക്ക് വിരഗുളിക നല്‍കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 8 ഫെബ്രുവരി 2024 (15:13 IST)
വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതല്‍ 19 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിര നശീകരണ ഗുളിക നല്‍കും. സ്‌കുളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്ന് ഗുളിക നല്‍കും. സ്‌കൂളിലെത്താത്ത കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി വിതരണം ചെയ്യും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഈ വര്‍ഷം 1 മുതല്‍ 19 വയസ് വരെയുള്ള 77,44,054 കുട്ടികള്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യമിടുന്നത്. 1 മുതല്‍ 2 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നല്‍കും.

ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. എന്നാല്‍ വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ ...

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർക്ക് അതിന്റെ ദോഷഫലങ്ങൾ എന്തെന്നറിയാമോ?
ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത ...

എന്താണ് സിറ്റുവേഷന്‍ഷിപ്പ്? എങ്ങനെയാണ് ആളുകള്‍ അതില്‍ ...

എന്താണ് സിറ്റുവേഷന്‍ഷിപ്പ്? എങ്ങനെയാണ് ആളുകള്‍ അതില്‍ കുടുങ്ങുന്നത്?
ഇക്കാലത്ത് പല തരത്തിലുള്ള ബന്ധങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നു, അതിലൊന്നാണ് ...

നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?

നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?
ആരോഗ്യമുള്ള നഖം എപ്പോഴും അൽപ്പം പിങ്ക് നിറത്തിലായിരിക്കും ഇരിക്കുന്നത്. നിറം, ഘടന, ആകൃതി ...

ഇന്ത്യക്കാർക്ക് വേണ്ടത്ര ഉറക്കമില്ല, 59 ശതമാനം പേരും ...

ഇന്ത്യക്കാർക്ക് വേണ്ടത്ര ഉറക്കമില്ല, 59 ശതമാനം പേരും ഉറങ്ങുന്നത് 6 മണിക്കൂറിൽ താഴെയെന്ന് സർവേ
ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമും സിറ്റിസണ്‍ പള്‍സ് അഗ്രഗേറ്ററുമായ ലോക്കല്‍ ...

കിഡ്‌നിയെ കാക്കണോ? ചെയ്യരുത് ഇക്കാര്യങ്ങള്‍

കിഡ്‌നിയെ കാക്കണോ? ചെയ്യരുത് ഇക്കാര്യങ്ങള്‍
വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും