മാതള ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (19:38 IST)
ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഫലമാണ് മാതളമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല രോഗങ്ങള്‍ക്കും ഒരു പരിധി വരെ മാതളം പരിഹാരവുമാണ്. ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിന് മാതളനാരങ്ങ ജ്യൂസ് നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ കൊണ്ടു കുട്ടികളില്‍ ഉണ്ടാകുന്ന വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മാതളം ജ്യൂസ് നല്ലതാണ്.

വയറ് സംബന്ധമായ അസുഖങ്ങളായ ക്രോണ്‍സ് ഡിസീസ്, അര്‍സര്‍ , ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍മാതളം ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വളരെ പ്രയോജനകരമാണ്. അതുപോലെ തന്നെ വൃക്കരോഗികള്‍ക്കും മാതളം നല്ലതാണ്. വൃക്കരോഗമുള്ളവര്‍ ദിവസവും മാതളം ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :