സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2023 (13:05 IST)
കുളി കഴിഞ്ഞ ശേഷം തര്‍ക്കാരി കിഴങ്ങ് പിഴിഞ്ഞ് ഏതാനും തുള്ളികള്‍ ഇരു കക്ഷത്തും തേയ്ക്കുക. അതുപോലെ ബേക്കിംഗ് സോഡ ഉപയോഗിച്ച് കക്ഷം വൃത്തിയാക്കുന്നതും ഉത്തമമാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇരു കക്ഷങ്ങളിലും തേയ്ക്കുക. പിന്നീട് കുളിക്കുക. കക്ഷത്തെ രോമങ്ങള്‍ ഇത് ചെയ്യുന്നതിന് മുന്‍പ് നീക്കം ചെയ്തിരിക്കണം. ചര്‍മ്മത്തിനും ഇത് ഗുണം ചെയ്യും.
സത്യത്തില്‍ വിയര്‍പ്പിന് ഗന്ധമൊന്നും ഇല്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത് ദിവസവും കുളിക്കുകയും അലക്കിതേച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ശീലിച്ചാല്‍ തന്നെ വിയര്‍പ്പ് നാറ്റത്തോട് ഗുഡ്ബൈ പറയാന്‍ സാധിക്കും.